കാര്‍ഷിക നിയമത്തില്‍ ഭേദഗതിക്ക് തയ്യാറെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍... നിയമം തെറ്റായതു കൊണ്ടല്ല, മറിച്ച് കര്‍ഷകപ്രതിഷേധം കണക്കിലെടുത്താണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് തോമര്‍ പാര്‍ലമെന്റില്‍

കാര്‍ഷിക നിയമത്തില്‍ ഭേദഗതിക്ക് തയ്യാറെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ അറിയിച്ചു. എന്നാല്‍ നിയമം തെറ്റായതു കൊണ്ടല്ല, മറിച്ച് കര്‍ഷകപ്രതിഷേധം കണക്കിലെടുത്താണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് തോമര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍ ഒരു സംസ്ഥാനത്തെ ആളുകള്‍ മാത്രം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നും പഞ്ചാബില്‍ മാത്രമാണ് പ്രതിഷേധം നടക്കുന്നതെന്നും എന്നാല്‍ രക്തംകൊണ്ട് കൃഷി നടത്താന്‍ കോണ്‍ഗ്രസിനു മാത്രമേ സാധിക്കൂവെന്നും മന്ത്രി സഭയില്‍ പറഞ്ഞു.
രാജ്യത്ത് 86 ശതമാനം കര്‍ഷകരും ചെറുകിട മേഖലയിലുള്ളവരാണെന്നും എന്നാല്‍ ഇവര്‍ക്ക് വേണ്ടത്ര ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു.
f
https://www.facebook.com/Malayalivartha























