അപഖ്യാതി പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും; കർഷക സമരവുമായി ബന്ധപ്പെട്ട് ഇട്ട പോസ്റ്റ് ഇപ്പോൾ പിൻവലിച്ചുകൊണ്ട് ഒരു പോപ് താരം രംഗത്ത്

പോപ് ഗായിക റിഹാനയും ആക്ടിവിസ്റ്റായ ഗ്രെറ്റയുമെല്ലാം കർഷക സമരത്തെ പിന്തുണച്ചുകൊണ്ട് നിരവധി അഭിപ്രായങ്ങൾ വ്യക്തമാക്കിയവരാണ് .എന്നാൽ കേന്ദ്ര സർക്കാർ ബുധനാഴ്ച പുറപ്പെടുവിച്ച നോട്ടീസിൽ കർഷകരെ കേന്ദ്രം ദ്രോഹിക്കുകയാണ് എന്ന തരത്തിൽ അപഖ്യാതി പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനുള്ള മുന്നൊരുക്കമാണ് എടുക്കുന്നത്. ഇതിനോട് അനുബന്ധിച്ച് ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കുന്നതടക്കമുള്ള നടപടി എടുക്കേണ്ടതിന്റെ അനിവാര്യതയും ചർച്ചാ വിഷയമായി മാറുകയായിരുന്നു .കേന്ദ്രത്തിനെതിരെ നിലപാടെടുക്കുന്നതിൽ പ്രതിഷേധിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറടക്കം നിരവധി പ്രമുഖർ രംഗത്ത് വന്നിരുന്നു .
ഇതിനു പിന്നാലെയാണ് ഇപ്പോൾ മറ്റൊരു സംഭവം അരങ്ങേറിയിരിക്കുന്നത് .കേന്ദ്ര സർക്കാരിന്റെ കർശനമായ നടപടികൾ മുഖവിലയ്‌ക്കെടുത്ത് കൊണ്ടാണ് . കർഷക സമരവുമായി ബന്ധപ്പെട്ട് ഇട്ട പോസ്റ്റ് ഇപ്പോൾ പിൻവലിച്ചുകൊണ്ടാണ് ഒരു പോപ് താരം രംഗത്ത് വന്നിരിക്കുന്നത്. അൺനോണിഫൈഡ് എന്ന പേരിൽ ട്വിറ്റർ അക്കൗണ്ടുള്ള ന്യൂയോർക്കിലെ പ്രശസ്ത താരമാണ് ട്വീറ്റ് ഡിലീറ്റ് ചെയ്തത്. പിന്തുണ പ്രഖ്യാപിച്ചതിൽ പിന്നീട് താരം ഖേദം പ്രകടിപ്പിച്ചു. പ്രതിഷേധത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ രംഗങ്ങളിലെ നിരവധി പ്രമുഖർ ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസങ്ങളിലായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ താരവും ട്വീറ്റ് ചെയ്തത്. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ ട്വീറ്റ് അപ്രത്യക്ഷമാകുകയായിരുന്നു. പിന്നീട് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്തതിന്റെ കാരണം വ്യക്തമാക്കിയത്. കാര്യങ്ങളെക്കുറിച്ച് വ്യക്തമായി അറിയാതെയായിരുന്നു തന്റെ പ്രതികരണമെന്ന് താരം പറഞ്ഞു.
ഇത്തരമൊരു കൂട്ടായ പ്രവർത്തനത്തിൽ ഒരു ‘ ടൂൾകിറ്റായി ‘ മാറാൻ തനിക്ക് താത്പര്യമില്ല. സദുദ്ദേശത്തോടെയാണ് ട്വീറ്റ് ചെയ്തത്. എന്നാൽ കാര്യങ്ങളെക്കുറിച്ച് ശരിയായി അറിയാതെയായിരുന്നു തന്റെ പ്രതികരണമെന്ന് പിന്നീട് മനസ്സിലായി. ഞാൻ തെറ്റായിരുന്നു ചെയ്തത്. അതിനാലാണ് ട്വീറ്റ് നിമിഷങ്ങൾക്കുള്ളിൽ ഡിലീറ്റ് ചെയ്തതെന്നും താരം കൂട്ടിച്ചേർത്തു.അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരെ പിന്തുണയ്ക്കുന്നുവെന്നായിരുന്നു താരം ട്വീറ്റ് ചെയ്തത്. # FarmserProtest എന്ന ഹാഷ് ടാഗോടെയായിരുന്നു ട്വീറ്റ്. ട്വീറ്റിന് പിന്നാലെ നിരവധി പേർ താരത്തിന്റെ ട്വിറ്റർ അക്കൗണ്ട് അൺഫോളോ ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























