ജാമ്യത്തിലിറങ്ങിയ പ്രതി നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊന്നു

ജാമ്യത്തിലിറങ്ങിയ പ്രതി നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. മധ്യപ്രദേശിലെ മൊറേന ജില്ലയില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മായിയെ ബലാത്സംഗം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതി ആറു മാസം കഴിഞ്ഞ ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഈ അരുംകൊല നടത്തിയത്. ജൂണിലാണ് ഈ നാല്പത്കാരന്‍ ബലാത്സംഗക്കേസില്‍ അറസ്റ്റിലായത്. രണ്ടാഴ്ച മുന്‍പ് ഇയാള്‍ ജാമ്യത്തിലിറങ്ങിയിരുന്നു. ബുധനാഴ്ച പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെ കടുക് പാടത്ത് മൃതദേഹം കണ്ടെത്തിയത്. ജാമ്യത്തിലിറങ്ങിയ പ്രതി നാട്ടില്‍ എത്തിയിരുന്നു. പ്രതിയ്‌ക്കൊപ്പം പെണ്‍കുട്ടി നില്‍ക്കുന്നതാണ് അവസാനം കണ്ടത്. മാതാപിതാക്കള്‍ മറ്റൊരു സംസ്ഥാനത്ത് ജോലി തേടി പോയതിനാല്‍ മുത്തച്ഛന്റെ വീട്ടിലാണ് കുട്ടി താമസിച്ചിരുന്നത്.
https://www.facebook.com/Malayalivartha























