മദ്യ ലഹരിയില്‍ വീട്ടിലെത്തിയ ഭർത്താവ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; ഒടുവിൽ ഭാര്യയെ കുത്തികൊലപ്പെടുത്താൻ ശ്രമം ; കാരണം കേട്ടവർ ഞെട്ടി

ഭാര്യയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ കോടതി ശിക്ഷിച്ചു. എട്ടു വർഷത്തെ തടവ് ശിക്ഷയാണ് യുവാവിന് കിട്ടിയിരിക്കുന്നത്. കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ കാരണം കേട്ട് ഞെട്ടിയിരിക്കുകയാണ് എല്ലാവരും . യുവാവ് മദ്യലഹരിയിൽ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ ഇതൊക്കെ ആയിരുന്നു. തൈര് കഴിച്ചതിന് ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. 2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത് . മദ്യപാനിയായ സചിന്‍ എന്നയാളെയാണ് മുംബൈയിലെ സെഷന്‍സ് കോടതി ശിക്ഷ നല്‍കിയത്.
സംഭവ ദിവസം മദ്യ ലഹരിയില്‍ വീട്ടിലെത്തിയ പ്രതി അമ്മ കൊടുത്തുവിട്ട തൈര് കഴിക്കുന്നത് കണ്ടു. പൂച്ച തൈര് കഴിച്ച പോലുണ്ടെന്നായിരുന്നു ഇത് കണ്ട സചിന്‍റെ മറുപടി. തന്നെ പൂച്ചയുമായി താരതമ്യം ചെയ്തത് എന്തിനാണെന്ന് രഞ്ജന ചോദിച്ചത് സചിന് ഇഷ്ടമായില്ല. ഇരുവരും തമ്മില്‍ വഴക്കായതോടെ സചിന് രഞ്ജനയെ മര്‍ദ്ദിക്കാന്‍ ആരംഭിച്ചു. കാരണം തിരക്കിയ യുവതിയെ സചിന്‍ മര്‍ദ്ദിച്ചുകൊണ്ടിരുന്നു. ശേഷം സമീപത്ത് കിടന്നിരുന്ന കത്തിയെടുത്ത് വയറില്‍ കുത്തുകയായിരുന്നു ഉണ്ടായത്.
യുവതി നിലവിളിച്ചതോടെ വീട്ടുടമസ്ഥന്റെ മരുമകന്‍ സ്ഥലത്തെത്തി യുവതിയെ രക്ഷിച്ചു . ആളുകള്‍ കൂടിയതോടെ സചിന്‍ സ്ഥലത്ത് നിന്നും മുങ്ങി. സമീപത്ത് താമസിക്കുന്ന സഹോദരിയാണ് അവരെ ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ രണ്ട് കുട്ടികളുടെ മാതാവായ രഞ്ജന ഒരുമാസത്തെ ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു . കൊലപാതകശ്രമത്തിന് പിന്നീട് അറസ്റ്റിലായ സചിനെ ജയിലിലടച്ചു . തൊഴില്‍ രഹിതനായ ഇയാള്‍ മദ്യപിച്ചെത്തി സ്ഥിരമായി ബഹളമുണ്ടാക്കുകയും മര്‍ദ്ദിക്കുകയും ചെയ്യാറുണ്ടെന്ന് യുവതി കോടതിയില്‍ മൊഴി നല്‍കി. ജോധ്പൂരിലായിരുന്ന ഭാര്യയുടെ ശരീരത്തിലേക്ക് സ്റ്റീല്‍ റാക്ക് മറിഞ്ഞാണ് പരിക്കേറ്റതെന്ന് പ്രതി കോടതിയില്‍ വാദിച്ചു . പക്ഷേ കോടതി അംഗീകരിച്ചില്ല.
https://www.facebook.com/Malayalivartha























