കർഷകർക്ക് ഐക്യരാഷ്ട്രസഭയുടെ സന്ദേശം; ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയുന്ന നടപടി ആര് തന്നെയെടുത്താലും അതിനെതിരെ ശക്തമായ പ്രതികരണം ഉണ്ടാകുമെന്നു കേന്ദ്ര സർക്കാർ

പോപ് ഗായിക റിഹാനയടക്കമുള്ളവരുടെ ഇടപെടലുകളെ സച്ചിൻ ടെണ്ടുൽക്കർ വിമർശിച്ചപ്പോൾ അതിനെതിരെയും ട്രോളുകളുമായി നിരവധി പേര് രാജ്യത്തുടനീളം മുന്നോട്ട് വന്നു .ബോളിവുഡ് നടി താപ്‍സി പന്നു രൂക്ഷ ഭാഷയിൽ സച്ചിനെ വിമർശിച്ചത് ശ്രദ്ധേയമായ കാര്യമാണ് .ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ വിദേശികൾക്ക് ആരാണ് അനുവാദം നൽകിയതെന്ന മറുചോദ്യവും ഉയർന്നു വരുന്നു .ഇതിനിടയിലാണ് ഐക്യരാഷ്ട്ര സഭയുടെ ശ്രദ്ധേയമായ ആ ഇടപെടൽ വന്നിരിക്കുന്നത് സംയമനം പാലിക്കാൻ കേന്ദ്ര സർക്കാരും കർഷക സംഘടനകളും ബാധ്യസ്ഥരാണ് എന്ന
സന്ദേശമാണ് മനുഷ്യാവകാശ സംഘടന പുറപ്പെടുവിച്ചത് .നിലവിൽ ദില്ലി, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ദേശീയ, സംസ്ഥാന പാതകൾ 3 മണിക്കൂർ ഉപരോധിക്കാനാണ് കർഷക സംഘടനകളുടെ ആഹ്വാനം. ഉച്ചക്ക് 12 മുതൽ 3 മണി വരെയാണ് ഉപരോധത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
റിപ്പബ്ലിക് ദിനത്തിലെ വലിയ കർഷക പ്രതിഷേധത്തിനും സംഘർഷത്തിനും ശേഷം രാജ്യം മറ്റൊരു വലിയ പ്രതിഷേധത്തിന് വേദിയാകുകയാണ്. ദില്ലി, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ദേശീയ, സംസ്ഥാന പാതകൾ 3 മണിക്കൂർ ഉപരോധിക്കാനാണ് കർഷക സംഘടനകളുടെ ആഹ്വാനം. ഉച്ചക്ക് 12 മുതൽ 3 മണി വരെയാണ് ഉപരോധത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
ഭാരത് ബന്ദല്ല പകരം റോഡ് ഉപരോധത്തിന് മാത്രമാണ് ആഹ്വാനമെന്നും ഒരു രീതിയിലും സംയമനം കൈവിടരുതെന്നും കർഷക സംഘടനകൾ ആവർത്തിച്ച് ആവശ്യപ്പെട്ടു. സംയുക്ത കിസാൻ മോർച്ച നൽകിയ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കണമെന്നും സംഘടനകൾ കർഷകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തര സർവീസുകൾ ഉപരോധ സമയത്ത് അനുവദിക്കും. സർക്കാർ ഉദ്യോഗസ്ഥരോ ജനങ്ങളോ ആയി തർക്കമുണ്ടാകരുത്. സമാധാനപരമായി മാത്രം ഉപരോധം നടത്തണമെന്നും സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























