ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം; ഇരു ചക്രവാഹനങ്ങളില്‍ എത്തിയ ഭീകരര്‍ നടത്തിയ ആക്രമണത്തിൽ ജവാന് പരിക്കേറ്റു; പ്രദേശത്ത് സുരക്ഷ ശക്തമാക്കി

ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം ഉണ്ടായിരിക്കുന്നു. ജവാന് പരിക്കേറ്റു. ചനപ്പോരയിലാണ് സംഭവം നടന്നിരിക്കുന്നത്. സിആര്‍പിഎഫ് 29 ബറ്റാലിയന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇരു ചക്രവാഹനങ്ങളില്‍ എത്തിയ ഭീകരര്‍ സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു ഉണ്ടായത്.
ആക്രമണത്തില്‍ ജവാന്റെ കാലിനാണ് പരിക്കേറ്റത്. ഇദ്ദേഹം പ്രദേശത്തെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കി.
https://www.facebook.com/Malayalivartha























