വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും

വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. അസമില്‍ മെഡിക്കല്‍ കോളേജുകളുള്‍പ്പെടെയുള്ളവ വിവിധ പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനാണ് അദ്ദേഹം ഇന്ന് തുടക്കം കുറിക്കുന്നത്.
അസമില്‍ രാവിലെ തന്നെ വിവിധ വികസന പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച ശേഷം അദ്ദേഹം പിന്നീട് ബംഗാളിലേക്ക് തിരിക്കും.
രാവിലെ 11. 45 ന് പ്രധാനമന്ത്രി രണ്ട് മെഡിക്കല്‍ കോളേജ് ആശുപത്രികളുടെ തറക്കല്ലിടല്‍ നടത്തും. ഇതിന് പുറമെ സംസ്ഥാന പാതകളും, ജില്ലാ റോഡുകളും ഉള്‍പ്പെടുന്ന പ്രധാന പദ്ധതിയായ 'അസോം മാല' യ്ക്ക് അസമിലെ ധെകിയജുലിയില്‍ പ്രധാനമന്ത്രി തുടക്കം കുറിക്കും.
അതിനു ശേഷം വൈകുന്നേരത്തോടെ അദ്ദേഹം ബംഗാളില്‍ എത്തും. വൈകുന്നേരം 4.50 ന് പശ്ചിമ ബംഗാളിലെ ഹാല്‍ദിയയിലെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടും. ശേഷം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഹാല്‍ഡിയ റിഫൈനറിയുടെ രണ്ടാമത്തെ കാറ്റലിറ്റിക്-ഐസോഡെവാക്‌സിംഗ് യൂണിറ്റിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നടത്തും.
"
https://www.facebook.com/Malayalivartha























