മറ്റേതെങ്കിലും മേഖലയെ കുറിച്ച് സംസാരിക്കുമ്പോള്‍ ജാഗ്രത പാലിക്കാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിനെ ഉപദേശിച്ച് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍

കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന കർഷക പ്രതിഷേധത്തെക്കുറിച്ചുള്ള പോപ്പ് ഗായിക റിയാന പങ്കുവച്ച ട്വീറ്റിന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ നൽകിയ മറുപടിയിൽ പ്രതികരണവുമായി എൻസിപി മേധാവി ശരദ് പവാർ. കർഷക സമരത്തെ പിന്തുണച്ചെത്തിയ വിദേശ താരങ്ങൾക്കെതിരേയാണ് സച്ചിൻ ട്വീറ്റ് ചെയ്തത്. മറ്റു മേഖലകളെ കുറിച്ച് സംസാരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് പവാർ ഉപദേശിച്ചു.
പോപ്പ് താരം റിഹാനയടക്കമുള്ളവരാണ് കർഷ സമരത്തെ പിന്തുണച്ച് ഇപ്പോൾ രംഗത്തെത്തിയത്. നമ്മൾ എന്തു കൊണ്ടാണ് ഇതേക്കുറിച്ച് സംസാരിക്കാത്തത് എന്നായിരുന്നു ചിത്രം പങ്കുവച്ച് റിയാന നടത്തിയ ട്വീറ്റ്. ഇതോടെ കർഷക പ്രക്ഷോഭം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടി.
എന്നാൽ പുറത്ത് നിന്നുള്ളവർ കാഴ്ചക്കാരായി നിന്നാൽ മതിയെന്നാണ് സച്ചിൻ പ്രതികരിച്ചത്. അന്താരാഷ്ട്ര പ്രചാരണം പ്രതിരോധിച്ചു കൊണ്ട് കേന്ദ്ര സർക്കാർ ട്വിറ്ററിലൂടെ നടത്തിയ ക്യാമ്പയിൻ ഏറ്റെടുത്തുകൊണ്ടായിരുന്നു സച്ചിൻ മറുപടി നൽകിയത്.
‘ഇന്ത്യൻ സെലിബ്രിറ്റികളുടെ നിലപാടിനോട് പലരും രൂക്ഷമായി പ്രതികരിച്ചു. മറ്റേതൊരു മേഖലയെക്കുറിച്ചും സംസാരിക്കുമ്പോൾ ജാഗ്രത പാലിക്കാൻ ഞാൻ സച്ചിനെ ഉപദേശിക്കുന്നു’ എന്ന് പവാർ വ്യക്തമാക്കി.
വിവാദ കൃഷിനിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവർ ഖലിസ്ഥാനികളോ ഭീകരരോ ആണെന്ന കേന്ദ്രസർക്കാർ വാദത്തെയും പവാർ കുറ്റപ്പെടുത്തി. ‘നമ്മുടെ രാജ്യത്തെ പോഷിപ്പിക്കുന്ന കർഷകരാണ് പ്രക്ഷോഭകർ. അവരെ ഖലിസ്ഥാനികളോ ഭീകരരോ എന്ന് വിളിക്കുന്നത് ശരിയല്ലെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.
പവാറിന്റെ പ്രസ്താവനയ്ക്കു പിന്നാലെ മറുപടി നൽകിക്കൊണ്ട് ബിജെപി എം.പി മീനാക്ഷി ലേഖി രംഗത്തെത്തിയിട്ടുണ്ട്. ‘മിയ ഖലീഫ, റിയാന, ഗ്രേറ്റ ട്യുൻബെർഗ് എന്നിവർക്ക് അദ്ദേഹത്തിന്റെ ഉപദേശം ലഭ്യമാക്കിയിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു!.
മുൻ കൃഷിവകുപ്പ് മന്ത്രിയായിരുന്നതിനാൽ, ഐപിഎംസികളുമായി പ്രവർത്തിക്കുകയും പരിഷ്കാരങ്ങൾക്ക് അനുകൂലമായി കത്തുകൾ നൽകുകയും ചെയ്തതിനെക്കുറിച്ച് സംസാരിക്കാത്തത് ഞാൻ ചിന്തിക്കുകയായിരുന്നു’ എന്നും മീനാക്ഷി ലേഖി ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha























