മഞ്ഞുമല ഇടിഞ്ഞു വീണ് വന്‍ അപകടം... നദികള്‍ കരകവിഞ്ഞ് ഒഴുകുന്നു, വെള്ളപ്പൊക്കത്തില്‍ ഋഷി ഗംഗ വൈദ്യുതി പദ്ധതി ഭാഗികമായി തകര്‍ന്നു, ദേശീയ ദുരന്ത നിവാരണ സേനയുടെ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു, ഋഷി കേശിലും ഹരിദ്വാറിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം, അടിയന്തര യോഗം വിളിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞ് വീണ് വന്‍ അപകടം. നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ദൗലി ഗംഗ നദിയുടെ കരയിലുള്ള ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ഇതിനോടകം ഒഴിപ്പിച്ചു തുടങ്ങി.
ഋഷി കേശിലും ഹരിദ്വാറിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.വെള്ളപ്പൊക്കത്തില്‍ ഋഷി ഗംഗ വൈദ്യുതി പദ്ധതി ഭാഗികമായി തകര്‍ന്നു. ഗംഗ, അളകനന്ദ നദിയുടെ തീരത്ത് ഉള്ളവരോടും എത്രയും വേഗം ഒഴിയാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്. ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഈ മേഖലകളില്‍ മിന്നല്‍ പ്രളയത്തിന് മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.
L
https://www.facebook.com/Malayalivartha























