കത്വ കേസ്; കുടുംബത്തിന് നിയമസഹായവും പരിരക്ഷയും നല്‍കുന്നതിനായി യൂത്ത്ലീഗ് നടത്തിയ പണപ്പിരിവല്‍ പുതിയ വഴിത്തിരിവ്; കത്വ കേസിനായി കേരളത്തില്‍ നിന്ന് പണം കൊടുത്തിട്ടില്ലെന്ന് അഭിഭാഷക ദീപിക സിങ് രജാവത്ത്

കത്വ കേസില്‍ കുടുംബത്തിന് നിയമസഹായവും പരിരക്ഷയും നല്‍കുവാനായി യൂത്ത് ലീഗ് നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട ആരോപണം പുതിയ വഴിത്തിരിവിലേക്ക് കടന്നു. കേരളത്തില്‍ നിന്ന് പണം ലഭിച്ചിട്ടില്ലെന്ന് കുടുംബത്തിന്റെ അഭിഭാഷക ദീപിക സിങ് രജാവത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.
കത്വ കേസില്‍ അഭിഭാഷകര്‍ക്ക് വേണ്ടി 9.35 ലക്ഷം രൂപ ചെലവഴിച്ചെന്ന് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചിരുന്നു. ആദ്യഘട്ടത്തില്‍ കെ. കെ. പുരി, ഹര്‍ഭജന്‍ സിങ്ങ്, പങ്കജ് തിവാരി എന്നീ അഭിഭാഷകരെയാണ് തിരഞ്ഞെടുത്തത്.
ഹൈക്കോടതിയില്‍ എസ്.എസ്. ബസ്ര, മന്‍വീന്ദര്‍ സിങ്ങ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാദിക്കുന്നതെന്നും കേസ് നടത്തിപ്പ് ഏകോപിപ്പിച്ചത് താനാണെന്നും മുബീന്‍ ഫാറൂഖി പ്രസ്താവിച്ചു.
കത്വ കേസ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി തിരഞ്ഞെടുക്കരുതെന്ന് മുബീന്‍ ഫാറൂഖി പറഞ്ഞു. കേരള സമൂഹത്തില്‍ നിന്ന് കേസിന് വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്. യൂത്ത് ലീഗാണ് കേസ് നടത്തിപ്പിനായി മുന്‍കൈയെടുത്തതും പ്രഗല്ഭരായ അഭിഭാഷകരെ ഏര്‍പ്പാടാക്കിയതും. നിലവില്‍ പഞ്ചാബ് ഹൈക്കോടതിയില്‍ കേസ് നടക്കുകയാണ്. ഈ ഘട്ടത്തില്‍ രാഷ്ട്രീയപ്രേരിതമായി കേസ് നടത്തിപ്പിനെ വിവാദമാക്കരുതെന്നും മുബീന്‍ ഫാറൂഖി സൂചിപ്പിച്ചു.
കത്വ അഭിഭാഷകര്‍ക്ക് 9.35 ലക്ഷം രൂപ നല്‍കിയെന്ന് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് ഭാരവാഹികള്‍ അറിയിച്ചിരുന്നു. എന്നാല്‍ പണം നല്‍കിയെന്ന് പറയുന്ന അഭിഭാഷകനായ മുബീന്‍ ഫറൂഖിക്ക് കേസ് നടത്തിപ്പില്‍ യാതൊരു ബന്ധവും ഇല്ലെന്ന് കുടുബ അഭിഭാഷക ദീപിക സിങ് രജാവത്ത് വ്യക്തമാക്കി. കേസ് പൂര്‍ണ്ണമായും താന്‍ സൗജന്യമായിട്ടാണ് നടത്തുന്നതെന്നും കേരളത്തില്‍ നിന്ന് യാതൊരു പണവും ലഭിച്ചിട്ടില്ലെന്നും, പണം ലഭിച്ചെന്ന് പറയുന്നത് ആശ്ചര്യജനകമാണെന്നും ദീപിക സിങ് പറഞ്ഞു.
കത്വ കേസിലെ പെണ്‍കുട്ടിയുടെ പിതാവിന് അഞ്ചു ലക്ഷം രൂപയും അഭിഭാഷകര്‍ക്ക് ഒമ്പതര ലക്ഷത്തോളം രൂപയും നല്‍കിയെന്നാണ് യൂത്ത് ലീഗ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. മുബീന്‍ ഫാറൂഖിയാണ് കോടതികളില്‍ കേസ് കോര്‍ഡിനേറ്റ് ചെയ്യുന്നതെന്നുമായിരുന്നു അവകാശപ്പെട്ടിരുന്നത്. എന്നാല്‍ മുബീന്‍ ഫാറൂഖി കേസുമായി ബന്ധപ്പെട്ട് ഒരു കോടതിയിലും ഹാജരായിട്ടില്ലെന്നാണ് ദീപിക സിങ് ചൂണ്ടിക്കാട്ടുന്നത്.
"
https://www.facebook.com/Malayalivartha























