കർഷക പ്രതിഷേധത്തിൽ ബിജെപിക്ക് കനത്ത പ്രഹരം; പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പിനായി മൂന്നില്‍ രണ്ട് സീറ്റുകളിലും ബിജെപിക്ക് മത്സരിക്കാൻ സ്ഥാനാര്‍ഥികളില്ല

രാജ്യത്ത് ഡൽഹിയുടെ അതിര്‍ത്തികളില്‍ രണ്ടു മാസത്തിലേറെയായി നടക്കുന്ന കര്‍ഷക പ്രക്ഷോഭം പഞ്ചാബിലും ഹരിയാണയിലും ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. 2015 ല്‍ ബിജെപി-അകാലിദള്‍ സഖ്യം തൂത്തുവാരിയ പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്തവണ കാര്യങ്ങള്‍ നേരി തിരിച്ചാണ് സംഭവിക്കുന്നത്.
മൂന്നില്‍ രണ്ട് സീറ്റുകളിലും ബിജെപിക്ക് സ്ഥാനാര്‍ഥികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്ഥാനാര്‍ഥികള്‍ ഉള്ളയിടങ്ങളില്‍ പ്രചരണത്തിന് ഇറങ്ങാനും സാധിക്കുന്നില്ല. ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് മുന്നില്‍ നിരന്തരം കര്‍ഷക സംഘടനകള്‍ ധര്‍ണകള്‍ സംഘടിപ്പിക്കുന്നുണ്ട്. വീടിനു പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണിപ്പോഴുള്ളത്.
പാര്‍ട്ടിയുടെ കോര്‍കമ്മിറ്റിയിലെ മല്‍വീന്ദര്‍ സിങ് ഖാങ് അടക്കം നിരവധി ബിജെപി നേതാക്കള്‍ ജനുവരിയില്‍ രാജിവച്ചിട്ടുണ്ട്. വാഹനങ്ങളില്‍ ബിജെപി പതാക നീക്കം ചെയ്തു മാത്രമേ പുറത്തിറങ്ങാനാകുന്നുള്ളൂവെന്ന് ഒരു മുതിര്‍ന്ന പാര്‍ട്ടി നേതാവ് പരസ്യമായി വെളിപ്പെടുത്തിയിട്ടുണ്ട്. എട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും 109 മുനിസിപ്പല്‍ കൗണ്‍സില്‍-പഞ്ചായത്തുകളിലേക്കുമായി നടക്കുന്ന തിരഞ്ഞെടുപ്പ് പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ പ്രതിഫലനമായിരിക്കുമെന്നാണ് വിലയിരുത്തുന്നത്.
ഫെബ്രുവരി 14-നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പഞ്ചാബിലെ ബിജെപിയുടെ ദീര്‍ഘകാല സഖ്യകക്ഷിയായിരുന്ന അകാലിദള്‍ കര്‍ഷ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി സഖ്യം വേണ്ടെന്നു വച്ചിരുന്നു. കര്‍ഷക സമരം നടക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാണ് ഒരു വിഭാഗം തീരുമാനിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനോടും ചില കര്‍ഷക സംഘടനകള്‍ക്ക് കടുത്ത എതിർപ്പാണുള്ളത്.
രാഷ്ട്രീയപരമായും ജനാധപത്യപരമായും ബിജെപിക്ക് തിരിച്ചടി നല്‍കാൻ കര്‍ഷകര്‍ക്കുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയത്. ഹരിയാണയിലും ബിജെപി സമാനമായ വെല്ലുവിളിയാണ് ഇപ്പോൾ നേരിടുന്നത്. ജനുവരിയില്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ ഹെലികോപ്ടര്‍ ഇറങ്ങാന്‍ പോലും കര്‍ഷകര്‍ സമ്മതിച്ചിരുന്നില്ല. 1500 പോലീസുകാരെ വിന്യസിച്ച് കനത്ത സുരക്ഷ ഒരുക്കിയിട്ടും മുഖ്യമന്ത്രി പങ്കെടുക്കേണ്ട വേദി പ്രതിഷേധിക്കാര്‍ കൈയ്യേറി.
കര്‍ഷകപ്രക്ഷോഭം കടുത്ത ജില്ലകളില്‍ ബിജെപി നേതാക്കള്‍ക്ക് വീടുവിട്ടു പുറത്തിറങ്ങാന്‍ പോലീസിന്റെ സഹായം ഇല്ലാതെ കഴിയില്ല. ബിജെപിയുടെ സഖ്യ കക്ഷിയായ ജെജെപി നേതാക്കളും ഈ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ബിജെപി-ജെജെപി നേതാക്കളെ പൊതുവേദികളില്‍ അനുവദിക്കില്ലെന്നാണ് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനിടെ സഖ്യം ഉപേക്ഷിക്കാന്‍ ജെജെപിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
https://www.facebook.com/Malayalivartha
























