ട്വിറ്റര്‍ ഇന്ത്യയുടെ പബ്ലിക്ക് പൊളിസ് മോധാവി മഹിമ കൗള്‍ രാജിവച്ചു; രാജി കര്‍ഷക സമരവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം കനക്കുന്നതിനിടെ

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം കനക്കുന്നതിനിടെ പ്രമുഖ മൈക്രോ ബ്ലോകിങ് സൈറ്റായ ട്വിറ്റര്‍ ഇന്ത്യയുടെ പബ്ലിക്ക് പൊളിസ് മോധാവി മഹിമ കൗള്‍ രാജിവച്ചു. രാജി വ്യക്തിപരമായ കാര്യമാണെന്നും അല്‍പം കാലം മാറിനില്‍ക്കാനാണ് രാജിയെന്നും മഹിമ കൗള്‍ പറഞ്ഞു. രാജി ട്വിറ്ററിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
കര്‍ഷക സമരാനുകൂല ഹാഷ്ടാഗുകളോടുകൂടിയ അകൗണ്ടുകള്‍ നീക്കം ചെയ്യാന്‍ ട്വീറ്ററിനോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ആവശ്യ അംഗീകരിച്ച ട്വിറ്റര്‍ സമരാനുകൂല ഹാഷ്ടാഗുകളോട് കൂടിയ അകൗണ്ടുകള്‍ ബ്ലോക്ക് ചെയ്തിരുന്നു. എന്നാല്‍, അഭിപ്രായ സ്വാതന്ത്യം, വാര്‍ത്താ പ്രധാന്യം എന്നിവ ചൂണ്ടിക്കാട്ടി ട്വിറ്റര്‍ അകൗണ്ടുകള്‍ പൂനഃസ്ഥാപിക്കൂകയും ചെയ്തിരുന്നു. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് മോദി ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ മാനിക്കാത്ത ട്വിറ്റര്‍ ഇന്ത്യാ പബ്ലിക്ക് പൊളിസി മോധാവിയുടെ രാജി ഏറെ ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha
























