മധ്യപ്രദേശിനെ മദ്യ വിമുക്ത സംസ്ഥാനമാക്കി മാറ്റാനൊരുങ്ങി സർക്കാർ; ജനങ്ങളോട് മദ്യം കഴിക്കരുതെന്ന് ആവശ്യപ്പെടുന്ന പ്രചരണപരിപാടിക്ക് ഉടന്‍ തുടക്കം കുറിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

മധ്യപ്രദേശിനെ മദ്യനിരോധനത്തിലേക്കെത്തിക്കുന്നതിനുളള പരിശ്രമമാണ് സര്‍ക്കാര്‍ നടത്തുനനതെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. മധ്യപ്രദേശിനെ മികച്ച സംസ്ഥാനമാക്കുന്നതിനായി ജനങ്ങളോട് മദ്യം കഴിക്കരുതെന്ന് ആവശ്യപ്പെടുന്ന പ്രചരണപരിപാടിക്ക് ഉടന്‍ തുടക്കം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നമുക്ക് മധ്യപ്രദേശിനെ മദ്യ വിമുക്ത സംസ്ഥാനമാക്കി മാറ്റണം. അത് മദ്യ നിരോധനം കൊണ്ടുമാത്രം നടപ്പാവില്ല. ജനങ്ങള്‍ വാങ്ങാനുണ്ടെങ്കില്‍ മദ്യ വിതരണം നടക്കും. നമ്മള്‍ ഒരു മദ്യ വിമുക്ത പ്രചരണ പരിപാടി നടത്തും. അങ്ങനെ ജനങ്ങള്‍ മദ്യത്തിന്റെ ഉപഭോഗം കുറക്കുകയും നമ്മള്‍ നല്ല സാംസ്ഥാനമായി മാറുകയും ചെയ്യും. നമ്മള്‍ ഇതിനൊരു പരിഹാരം കാണണം.'' -ചൗഹാന്‍ പറഞ്ഞു.
അടുത്ത മൂന്ന് വര്‍ഷത്തേക്ക് കാട്നി ജില്ലയിലെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും ടാപ്പുകള്‍ സ്ഥാപിക്കുകയും അതിലൂടെ ശുദ്ധമായ കുടിവെള്ളം എത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വീടുകള്‍ നിര്‍മിക്കാന്‍ പാവപ്പെട്ടവര്‍ക്ക് പണം നല്‍കുമെന്നും നിര്‍ധനരായ ആളുകള്‍ക്ക് വേണ്ടി അഞ്ച് ലക്ഷംരൂപ വരെ സൗജന്യ ചികിത്സ നല്‍കുന്ന 3,25,000 ആയുഷ്മാന്‍ കാര്‍ഡുകള്‍ നിര്‍മിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























