ചെന്നൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട... 1.01 കിലോഗ്രാം സ്വര്‍ണം പിടികൂടി

ചെന്നൈ വിമാനത്താവളത്തില്‍ അനധികൃതമായി കടത്തിയ 1.01 കിലോഗ്രാം സ്വര്‍ണം പിടികൂടിയിരിക്കുന്നു. യാത്രക്കാരനില്‍ നിന്നും വിമാനത്തിനകത്തു നിന്നും അവകാശികളില്ലാത്തതുമായ ഏകദേശം 48.9 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം ചെന്നൈ എയര്‍ കസറ്റംസ് വിഭാഗം പിടികൂടിയിരിക്കുന്നത്.
ഇതില്‍ 416 ഗ്രാം സ്വര്‍ണം രാമനാഥപുരം സ്വദേശി അബൂബക്കര്‍ സിദ്ധിഖ എന്നയാളില്‍ നിന്ന പിടിച്ചെടുത്തതായി ചെന്നൈ കസറ്റംസ് വിഭാഗം അറിയിക്കുകയുണ്ടായത്. ഫ്‌ലൈ ദുബായുടെ എഫ.ഇസഡ 8517 നമ്ബര്‍ വിമാനത്തില്‍ ദുബൈയില്‍ നിന്ന് എത്തിയതായിരുന്നു അബൂബക്കര്‍ സിദ്ധിഖ്. ഇയാളെ വിമാനത്താവളത്തില്‍ നിന്ന പുറത്തേക്ക കടക്കുന്നിടത്തുവെച്ചാണ് പിടികൂടിയത്. പേസ്റ്റ് രൂപത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു ഇയാള്‍. രണ്ട് ബണ്ടിലുകളായി ഏകദേശം 19.9 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണിത്. ചെന്നൈ കസറ്റംസ് വാര്‍ത്താ കുറിപ്പില്‍ പറയുകയുണ്ടായി. ഇന്‍ഡിഗോയുടെ 6ഇ66 നമ്ബര്‍ വിമാനത്തില്‍ നടത്തിയ പരിശോധനയില്‍ ചതുരാകൃതിയിലുള്ള സ്വര്‍ണ കഷണങ്ങള്‍ സീറ്റുകളിലൊന്നിന്റെ അടിവശത്ത് നിന്ന് കണ്ടെത്തിയത്. കോട്ടണ്‍ സഞ്ചിയിലാക്കി കറുത്ത ടാപ്പുകൊണ്ട് ചുറ്റിക്കെട്ടി പൈപ്പിനുള്ളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. നൂറ ഗ്രാം തൂക്കം വരുന്ന അവകാശികളില്ലാത്ത ആറ് ഗോള്‍ഡ് ബാറുകളാണ് കണ്ടെടുത്തത്. ഏകദേശം 29 ലക്ഷം രൂപയാണ് വില കണക്കാക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
https://www.facebook.com/Malayalivartha
























