മുഴുവന്‍ ജീവനക്കാരെയും ഓഹരി ഉടമകളാക്കി ഫോണ്‍പേ; നടപടി കമ്പനിയുടെ ദീര്‍ഘകാല വളര്‍ച്ചയുടെ ഭാഗമായി

ജീവനക്കാര്‍ക്ക് 1,500 കോടി രൂപയോളം മൂല്യം വരുന്ന ഓഹരികള്‍ നല്‍കി ഡിജിറ്റല്‍ പേയ്മെന്‍റ്റ് കമ്ബനിയായ ഫോണ്‍പേ. കമ്ബനിയുടെ ദീര്‍ഘകാല വളര്‍ച്ചയുടെ ഭാഗമായതിനാണ് 2,200 ജീവനക്കാര്‍ക്ക് ഈ അംഗീകാരം ഫോണ്‍പേ നല്‍കിയിരിക്കുന്നത്. സീനിയോറിറ്റിയുടെയും കമ്ബനിയിലെ സ്ഥാനത്തിന്‍റ്റെ പ്രാധാന്യവും അടിസ്ഥാനപ്പെടുത്തിയാണ് ഓഹരികള്‍ ജീവനക്കാര്‍ക്ക് ലഭ്യമാക്കുന്നത്.
ഈ നീക്കത്തിലൂടെ മുഴുവന്‍ ജീവനക്കാരെയും ഓഹരി ഉടമകളാക്കിയിരിക്കുകയാണ് ഫോണ്‍പേ. വരും നാളുകളില്‍ ജീവനക്കാരുടെ ഭാഗത്ത് നിന്ന് മികച്ച പ്രവര്‍ത്തനവും കമ്ബനി പ്രതീക്ഷിക്കുന്നുണ്ടാവും. ഫോണ്‍പേ സ്ഥാപകനും സിഇഒയുമായ സമീര്‍ നിഗം ട്വിറ്ററിലൂടെയാണ് ഈ വിവരം അറിയിച്ചത്.
https://www.facebook.com/Malayalivartha
























