Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...


പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...


  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി

മഞ്ഞുമല ദുരന്തം...... വിറങ്ങലിച്ച് ഉത്തരാഖണ്ഡ്... മഞ്ഞുപാളി സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ 150 പേരെ കാണാതായി, രക്ഷാപ്രവര്‍ത്തനം തുടരുന്നു, സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരാഖണ്ഡിലെത്തും

08 FEBRUARY 2021 06:41 AM IST
മലയാളി വാര്‍ത്ത

മഞ്ഞുമല ദുരന്തം...... വിറങ്ങലിച്ച് ഉത്തരാഖണ്ഡ്... മഞ്ഞുപാളി സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ 150 പേരെ കാണാതായി.


നദിയില്‍ നിന്ന് 10 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഒഴുക്കില്‍ കാണാതായവര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.

 

 


പ്രളയത്തില്‍ 125 പേരെ കാണാതായെന്നാണ് ഔദ്യോഗിക അറിയിപ്പെങ്കിലും കുത്തൊഴുക്കില്‍ 150 പേരെങ്കിലും അകപ്പെട്ടിട്ടുണ്ടെന്നും, ഇവര്‍ രക്ഷപ്പെട്ടിരിക്കാന്‍ സാദ്ധ്യത വിരളമാണെന്നും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ദുരന്ത നിവാരണ സേന അറിയിച്ചു.

നദിയുടെ പ്രവാഹപാതയിലെ തീരഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ടെങ്കിലും പ്രളയം കനത്ത നാശം വിതച്ചേക്കുമെന്നാണ് ആശങ്ക. 2013-ല്‍ ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടന പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ പേമാരിയിലും മണ്ണിടിച്ചിലിലും ആറായിരത്തോളം പേര്‍ മരണമടഞ്ഞിരുന്നു. ചമോലി ജില്ലയില്‍ തപോവന്‍ പ്രദേശത്തെ റെയ്നി ഗ്രാമത്തില്‍ ഇന്നലെ രാവിലെ 10.45- നായിരുന്നു ദുരന്തം.



ഋഷിഗംഗ നദിയില്‍ നിര്‍മ്മാണത്തിലിരുന്ന തപോവന്‍ താപവൈദ്യുതി നിലയത്തിന്റെ ഭാഗമായ അണക്കെട്ടാണ് തകര്‍ന്നത്. എന്‍.ടി.പി.സിക്കു (നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍) കീഴിലുള്ള പദ്ധതിയില്‍ ജോലിചെയ്തിരുന്ന തൊഴിലാളികളാണ് കാണാതായ എല്ലാവരും. അണക്കെട്ടിന്റെ ഭാഗമായ തുരങ്കത്തില്‍ കുടുങ്ങിപ്പോയ ഇരുപതോളം തൊഴിലാളികളില്‍ 16 പേരെ രക്ഷപ്പെടുത്തി.

ജോഷിമഠ് പര്‍വത മേഖലയിലെ നന്ദാദേവി മഞ്ഞുമലയുടെ ഭാഗമാണ് തകര്‍ന്നത്. കൂറ്റന്‍ മഞ്ഞുമലയും ധൗളി നദിയില്‍ മാരകശക്തിയോടെ പ്രവഹിച്ച പ്രളയജലവും അണക്കെട്ട് തകര്‍ക്കുകയായിരുന്നു. സമീപപ്രദേശമായ മലരിയിലെ പാലം ഒഴുകിപ്പോയി. മറ്റൊരു അണക്കെട്ടിനും കേടുപറ്റി. അണക്കെട്ടു തകര്‍ന്ന് പതിനഞ്ചു മിനിട്ടിനകം, ജോഷിമഠില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെ റെയ്നി ഗ്രാമത്തില്‍ ധൗളി ഗംഗാ നദിയില്‍ വന്‍ പ്രളയം ദൃശ്യമായിരുന്നു.




ഇരുകരകളെയും കവര്‍ന്ന പ്രളയത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ഋഷിഗംഗാ തീരങ്ങളിലും അനേകം പേര്‍ ദുരന്തത്തിനിരയായി. നൂറുകണക്കിന് ഇന്‍ഡോ ടിബറ്റന്‍ ഭടന്മാരും 400 കരസേനാംഗങ്ങളും മെഡിക്കല്‍ സംഘവും ഇവിടെ രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് റെയ്നിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

ഇന്‍ഡോ ടിബറ്റന്‍ അതിര്‍ത്തിസേനയും കരസേനയും പൊലീസും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ദുരന്തസ്ഥലത്ത് മെഡിക്കല്‍ സംഘം ക്യാംപ് ചെയ്യുന്നു.ആറു ലക്ഷം ധനസഹായംദുരന്തത്തിന് ഇരയായവരുടെ കുടുംബാംഗങ്ങള്‍ക്ക് അടിയന്തര ധനസഹായമായി ഉത്തരാഖണ്ഡ് നാലു ലക്ഷം രൂപ വീതം നല്‍കും. രണ്ടു ലക്ഷം രൂപ വീതം കേന്ദ്രവും പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് വലിയ ദുരന്തമാണ് നേരിട്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരാഖണ്ഡിലെത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?  (6 minutes ago)

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (1 hour ago)

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ക്ക് തോല്‍വി  (1 hour ago)

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...  (1 hour ago)

PINARAYI VIJAYAN തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് വഴിപാട്  (2 hours ago)

CPI KERALA സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു.  (2 hours ago)

  ധർമ്മടം മണ്ഡലത്തിൽ ലീഡെടുത്ത് എൽഡിഎഫ്....  (3 hours ago)

വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി  (3 hours ago)

ഉന്നത വ്യക്തികളുടെ സൗഹൃദവും പുതിയ അവസരങ്ങളും! മിഥുനം  (3 hours ago)

കുടുംബത്തിൽ സമാധാനം, പുതിയ ജോലി; ഈ ആഴ്ച നിങ്ങൾക്കൊപ്പം ഭാഗ്യമുണ്ടോ?  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.... കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന് സൂചന?  (3 hours ago)

  നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുൾ റഷീദ് ലീഡ് നില ഉയർത്തുന്നു..  (4 hours ago)

CADRE ATTACK കോട്ട പൊളിച്ച് സന്ദീപ് വാര്യർ മന്ത്രി സഭയിൽ കൂട്ടത്തോടെ ഇടിച്ച് തെറിപ്പിക്കുന്നു  (4 hours ago)

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ പേരാവൂരില്‍ സിപിഎമ്മിന്റെ കെ കെ ശൈലജയ്ക്ക് ലീഡ്  (4 hours ago)

UDF സുനാമി അടിച്ച് തൂക്കി 100 സീറ്റിൽ അടിച്ച് കയറി പിണറായിയും കപ്പലും മുങ്ങി മന്ത്രിമാർ കൂട്ടത്തോടെ കത്തി  (4 hours ago)

Malayali Vartha Recommends