ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍മഞ്ഞുമല ഇടിഞ്ഞുവീണുണ്ടായ വെള്ളപ്പാച്ചിലില്‍ തപോവന്‍ റേനിയിലെ ഋഷിഗംഗ വൈദ്യുത പദ്ധതി പൂര്‍ണമായും നശിച്ചെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍മഞ്ഞുമല ഇടിഞ്ഞുവീണുണ്ടായ വെള്ളപ്പാച്ചിലില്‍ തപോവന്‍ റേനിയിലെ ഋഷിഗംഗ വൈദ്യുത പദ്ധതി പൂര്‍ണമായും നശിച്ചെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത്. ഋഷിഗംഗ ജലവൈദ്യുത പദ്ധതിയില്‍നിന്ന് 13.2 മെഗാവാട്ട് ആണ് ഉദ്പാദിപ്പിക്കുന്നത്.
2020 ല്‍ പദ്ധതിയില്‍നിന്ന് വൈദ്യുതി ഉദ്പാദിപ്പിച്ചു തുടങ്ങിയിരുന്നു. ഇത് പൂര്‍ണമായും നശിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുപ്പത്തിയഞ്ചോളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതില്‍ അഞ്ച് പേര്‍ സുരക്ഷിതരാണ്.
തപോവനില്‍ എന്‍ടിപിസിയുടെ നിര്‍മാണം നടന്നുവരുന്ന ജലവൈദ്യുത പദ്ധതി പ്രദേശത്ത് നിരവധി തൊഴിലാളികളുണ്ട്. രണ്ട് ടണലുകളാണ് തപോവന്‍ പദ്ധതിക്കുള്ളത്. ഇതില്‍ ചെറിയ ടണലിലെ ആളുകളെ മുഴുവന്‍ രക്ഷിക്കാന്‍ സാധിച്ചു.
https://www.facebook.com/Malayalivartha
























