കര്‍ണാടക അതിര്‍ത്തി മുതല്‍ ആറ് ജില്ലകളില്‍ ഒരുക്കുന്ന സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വി.കെ. ശശികല തിങ്കളാഴ്ച ചെന്നൈയിലേക്ക്.

കര്‍ണാടക അതിര്‍ത്തി മുതല്‍ ആറ് ജില്ലകളില്‍ ഒരുക്കുന്ന സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വി.കെ. ശശികല തിങ്കളാഴ്ച ചെന്നൈയില്‍ തിരിച്ചെത്തും. നാലുവര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയാക്കി വി.കെ. ശശികല തമിഴ്നാട്ടില്‍ തിരിച്ചെത്തുന്നതോടെ വരും ആഴ്ചകളില്‍ തമിഴ്നാട് രാഷ്ട്രീയം സംഭവബഹുലമാകും.
ശശികലയുടെ വരവിനോട് അനുബന്ധിച്ച് നിരവധി നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി കൊടി ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. വന്‍പോലീസ് സന്നാഹമാണ് കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയിലുള്ളത്.
ശശികലയുടെ വരവ് തമിഴ്നാട്ടില്‍ വലിയ ക്രമസമാധാന പ്രശ്നം സംസ്ഥാനത്ത് സൃഷ്ടിക്കുമെന്ന് അണ്ണാ ഡി.എം.കെ. ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നേരത്തെ, അണ്ണാ ഡി.എം.കെയുടെ കൊടി കെട്ടിയ കാറിലായിരുന്നു ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍നിന്ന് ശശികല പുറത്തേക്കു വന്നത്. എന്നാല്‍ ഈ കൊടി ഉപയോഗിച്ച് തമിഴ്നാട്ടിലേക്ക് കടക്കരുതെന്ന നിര്‍ദേശം കൃഷ്ണഗിരി പോലീസ് ശശികലയ്ക്ക് നല്‍കിയിട്ടുണ്ട്.
കര്‍ണാടകയില്‍നിന്ന് തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന സുസുവാടി എന്ന സ്ഥലത്തേക്ക് ശശികല എത്തുമ്പോള്‍ പടക്കം പൊട്ടിക്കുകയോ ബാന്‍ഡ് മേളം സംഘടിപ്പിക്കുകയോ അരുതെന്നും പോലീസ് നിര്‍ദേശമുണ്ട്. ശശികലയെ ആരും അനുഗമിക്കരുതെന്നും പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. 35 വാഹനങ്ങളുടെ അകമ്പടിയില്‍ തമിഴ്നാട്ടിലേക്ക് പോകാനായിരുന്നു ശശികല തീരുമാനിച്ചിരുന്നത്.
എന്നാല്‍ അഞ്ചുവാഹനങ്ങളില്‍ അധികം ശശികലയ്ക്കൊപ്പമുണ്ടാകരുതെന്നും കൃഷ്ണഗിരി പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ നന്ദിഹില്‍സിലെ റിസോര്‍ട്ടില്‍നിന്നാണ് ശശികല യാത്ര ആരംഭിക്കുന്നത്. ടി.ടി.വി. ദിനകരന്‍ ഇന്നലെ തന്നെ ബെംഗളൂരുവിലെത്തിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകീട്ടോടെയാണ് ശശികല തമിഴ്നാട്ടിലെത്തുക. പോരൂരിലെ എം.ജി.ആറിന്റെ വീടിനു സമീപത്തെ സ്വീകരണത്തിനു ശേഷം റാലിയായി മറീന ബീച്ചിലെ ജയലളിത സ്മാരകത്തിലേക്ക് പോകുമെന്നാണ് വിവരം. കര്‍ണാടക അതിര്‍ത്തിയിലുള്ള ഹൊസൂരില്‍ ആരംഭിക്കുന്ന സ്വീകരണപരിപാടികള്‍ ചെന്നൈവരെ തുടരും. മുന്‍ മന്ത്രി പി. പളനിയപ്പന്റെ നേതൃത്വത്തിലാകും അതിര്‍ത്തിയില്‍ ശശികലയെ വരവേല്‍ക്കുക.]
"
https://www.facebook.com/Malayalivartha
























