കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍ വാഹനാപകടത്തില്‍ മരിച്ചു: കൊലപാതകമെന്ന് ആരോപണം

അവസാനിക്കാത്ത കൊടുംക്രൂരത വീണ്ടും. ഉത്തര്‍പ്രദേശില്‍ കൂട്ടമാനഭംഗത്തിനുശേഷം തീയിട്ടുകൊന്ന പെണ്‍കുട്ടിയുടെ അച്ഛന്‍ വാഹനാപകടത്തില്‍ മരിച്ചു. യമുന എക്‌സ്പ്രസ്‌വേയില്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അതേസമയം ഇത് ഒരു ആസൂത്രിത കൊലപാതകമാണെന്നാണ് ബന്ധക്കളുടെ വാദം.
ഇതൊരു കൊലപാതകമാണെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പ്രദേശത്തെ ഗ്രാമമുഖ്യനും മറ്റ് ഏഴുപേര്‍ക്കുമെതിരെയാണ് പരാതി. പ്രതികളുടെ ബന്ധുക്കളാണ് അപകടത്തിന് പിറകിലെന്ന് അവര്‍ പരാതിയില്‍ ആരോപിച്ചു. അപകടത്തില്‍ ബൈക്കിന്റെ പിറകില്‍ ഇരുന്നയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഇക്കഴിഞ്ഞ മെയ് ഒന്‍പത് ജേവാറിലാണ് ഒരു സംഘം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തശേഷം തീയിട്ടുകൊന്നത്. പ്രതികളില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഒരാള്‍ കഴിഞ്ഞ ദിവസം ജാമ്യത്തില്‍ ഇറങ്ങിയിരുന്നു ഇയാളാണ് കൊലക്ക് പിന്നിലെന്നാണ് ബന്ധുക്കളുടെ പരാതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























