സണ്‍ടിവി ഗ്രൂപ്പ് നിലയ്ക്കുമോ? സണ്‍ ടിവി ഗ്രൂപ്പിന്റെ 33 ചാനലുകളുടെ സെക്യൂരിറ്റി ക്ലിയറന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു

ടിവി പ്രേമികളുടെ പ്രിയ ചാനലുകള്‍ നിലയ്ക്കുമോ? കണ്ടറിയുക തന്നെ വേണം. സണ്‍ടിവി ഗ്രൂപ്പിന്റെ 33 ചാനലുകളുടെ സെക്യൂരിറ്റി ക്ലിയറന്‍സ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ സൂര്യ , കിരണ്‍, കൊച്ചു ടിവി തുടങ്ങിയ സണ്‍ചാനലുകളുടെ സംപ്രേക്ഷണം നിലയ്ക്കുമെന്നാണ് അറിയുന്നത്. സണ്‍ ടിവി ഗ്രൂപ്പിന്റെ ഉടമയായ കലാനിധി മാരനെതിരെ സിബിഐ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു സെക്യൂരിറ്റി ക്ലിയറന്‍സ് നിഷേധിച്ചിരിക്കുന്നത്.
സണ്‍ഗ്രൂപ്പിന് കോടതിയെ സമീപിക്കാന്‍ അവസരമുണ്ട്. ഇതേസമയം സെക്യൂരിറ്റി ക്ലിയറന്‍സ് നിഷേധിച്ചു കൊണ്ടുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സണ്‍ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. ക്ലിയറന്‍സ് നിഷേധിച്ചിട്ടുണ്ടെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സണ്‍ഗ്രൂപ്പ് സിഎഫ് ഒ വ്യക്തമാക്കി. കേന്ദ്ര ടെലികോം മന്ത്രിയായിരിക്കെ ദയാനിധി മാരണ്‍ സണ്‍ ചാനലിന് അനധികൃതമായി 300 ലേറെ ഹൈസ്പീഡ് ബിഎസ്എന്‍എല്‍ ടെലിഫോണ്‍ ലൈനുകള്‍ അനുവദിച്ചിരുന്നു. ഈ കേസില്‍ ദയാനിധി മാരനെതിരെയും കലാ നിധി മാരനെതിരെയും സിബിഐ അന്വേഷണം നടത്തുന്നുണ്ട്.
ഇതിന് മുമ്പ്, സണ്‍ നെറ്റ് വര്‍ക്കിന്റെ 40 എഫ്എം റേഡിയോ സ്‌റ്റേഷനുകള്‍ക്കും ആഭ്യന്തര മന്ത്രാലയം സെക്യൂരിറ്റി ക്ലിയറന്‍സ് നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന് സണ്‍ അധികൃതര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ തീര്‍പ്പാക്കുന്നത് വരെ എഫ് എം സ്റ്റേഷനുകള്‍ക്ക് ക്ലിയറന്‍സ് നിഷേധിച്ച നടപടി കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ചാനല്‍ ശൃംഖലകളിലൊന്നാണ് സണ്‍ നെറ്റ് വര്‍ക്ക്. സണ്‍ ഗ്രൂപ്പ് രാജ്യത്ത് ഒമ്പതരക്കോടി വീടുകളില്‍ കേബിള്‍ ടിവി നല്‍കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























