സോണിയാഗാന്ധി രാജദ്രാഹിയെന്ന് ആന്ധ്രാമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രാജ്യദ്രോഹിയെന്നു ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഇറ്റലിയുടെ ജന്മദിനത്തിന് അവര്‍ ആന്ധ്രയെ വിഭജിക്കാന്‍ തീരുമാനിച്ചു. അത് കയ്പാര്‍ന്ന സ്വപ്നവും അപമാനവുമായിരുന്നുവെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ രണ്ടിനാണ് ആന്ധ്രപദേശ് വിഭജിച്ച് തെലങ്കാനയെന്ന പുതിയ സംസ്ഥാനം രൂപീകരിക്കാന്‍ തീരുമാനിച്ചത്. സോണിയാ ഗാന്ധിയുടെ ജന്മസ്ഥലമായ ഇറ്റലി സ്വതന്ത്രമായത് ജൂണ്‍ രണ്ടിനായിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ വിഭജനത്തിനും രൂപീകരണത്തിനും കോണ്‍ഗ്രസിനെ തിരഞ്ഞെടുപ്പുകളില്‍ രക്ഷിച്ചില്ല. തെലങ്കാനയിലും സീമാന്ധ്രയിലും ജനങ്ങള്‍ കോണ്‍ഗ്രസിനെ കൈവിട്ടു. സീമാന്ധ്രയില്‍ തെലുങ്കു ദേശം പാര്‍ട്ടിയെ അധികാരത്തിലേറ്റിയപ്പോള്‍ തെലങ്കാനയില്‍ തെലങ്കാന രാഷ്ട്ര സമിതി അധികാരത്തിലെത്തി.
അധികാരത്തിലെത്തിയതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സംസ്ഥാനത്തെ രാജ്യത്തെ തന്നെ മികച്ച സംസ്ഥാനമാക്കി ഉയര്‍ത്തുമെന്ന് ചന്ദ്രബാബു നായിഡു ഉറപ്പുനല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























