ഇന്ത്യയില്‍ ന്യൂഡില്‍സ് വില്പനയില്‍ 80 ശതമാനം ഇടിവ്

മാഗിയില്‍ കെട്ടുപിണഞ്ഞ ആരോപണങ്ങളില്‍ നെസ്ലെയിലെ നിക്ഷേപകര്‍ക്ക് ഇന്‍സ്റ്റന്റായി നഷ്ടമായത് 10,000 കോടി രൂപ. അപകടകരമാം വിധം ഈയവും അജിനോമോട്ടോയും മാഗി നൂഡില്‍സില്‍ അടങ്ങിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ആഗോള ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനികളിലെ പ്രമുഖരായ നെസ്‌ലെയുടെ ഓഹരി വിലയില്‍ 15 ശതമാനം ഇടിവുണ്ടായത്. ഇതാണ് നിക്ഷേപകര്‍ക്ക് നഷ്ടമുണ്ടാക്കിയത്.
ആരോപണങ്ങളില്‍ വാസ്തവമുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് മാഗി നൂഡില്‍സ് വിപണിയില്‍ നിന്ന് പിന്‍വലിച്ചതോടെ ഓഹരി വില 6,036 ആയി ഇടിഞ്ഞു. ഉപഭോക്താക്കളുടെ വിശ്വാസത്തിന്റെ വിലയാണിത്.
കഴിഞ്ഞ ദിവസം വരെ ലോകത്തെ അഞ്ചാമത്തെ വലിയ ഇന്‍സ്റ്റന്റ് നൂഡില്‍സ് വിപണിയായിരുന്നു ഇന്ത്യ എന്നാല്‍ നഷ്ടം അവരുടേതു മാത്രമല്ല. മറ്റ് നൂഡില്‍സ് കമ്പനികളേയും പെരുവഴിയിലാക്കുകയായിരുന്നു അവര്‍. മാഗി ജനങ്ങളുടെ വിശ്വാസം തകര്‍ത്തതോടെ ഇന്ത്യയിലെ നൂഡില്‍സ് വില്പനയില്‍ 80 ശതമാനം ഇടിവുണ്ടായിട്ടുണ്ടെന്നാണ് വിപണിയില്‍ നിന്നുള്ള കണക്ക്.3,800 കോടി രൂപയുടെതാണ് ഇന്ത്യയുടെ ഇന്‍സ്റ്റന്റ് നൂഡില്‍സ് വിപണി. ഇതില്‍ 70 ശതമാനവും മാഗിയുടെ പങ്കാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























