ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തുന്ന പരിപാടി റെയില്‍വേ നിര്‍ത്തലാക്കുന്നു: പകരം ഡ്രൈവര്‍മാരുടെ മൊബൈല്‍ നമ്പര്‍ നല്‍കും

ഇനി ട്രെയിനില്‍ കയറി എന്തെങ്കിലും അത്യാവശ്യം വന്നാല്‍ പിടിച്ചുവലിച്ച് ട്രെയിന്‍ നിര്‍ത്താനുള്ള ചങ്ങല പരിപാടി റെയില്‍വേ ഉപേക്ഷിക്കുന്നു. ഇത് റെയില്‍വേക്ക് വമ്പന്‍ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നുവെന്നാണ് വിശദീകരണം. യാത്രക്കാര്‍ ഇത്തരത്തില്‍ അപായചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുന്നതിലൂടെ റെയില്‍വേയ്ക്ക് 3000 കോടിയാണത്രെ നഷ്ടമുണ്ടാകുന്നത്. ആവശ്യത്തിനും അനാവശ്യത്തിനും ആളുകള്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുന്നതിലൂടെ വണ്ടികളുടെ ഷെഡ്യൂളുകളില്‍ വൈകല്‍ പതിവാണ്. ചങ്ങലയ്ക്ക് പകരം ട്രെയിനിലെ െ്രെഡവറുടെയും അസിസ്റ്റന്റ് െ്രെഡവറുടെയും മൊബൈല്‍ നമ്പറുകള്‍ കോച്ചുകളില്‍ പതിക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. ബന്ധുക്കള്‍ക്ക് ട്രെയിന്‍ കിട്ടാതായാല്‍പ്പോലും ചങ്ങല വലിക്കുന്നതിനാലാണ് ഇത് നിര്‍ത്തുന്നതെന്നും റെയില്‍വേ പറയുന്നു.
ബറേലിയിലെ ഇസ്താനഗറില്‍ ട്രെയിനുകളിലെ ചങ്ങല നീക്കുന്ന പ്രവൃത്തി ആരംഭിച്ച് കഴിഞ്ഞു. രാജ്യത്തുടനീളമുള്ള കോച്ച് ഫാക്ടറികളില്‍ നിര്‍മ്മിക്കുന്ന പുതിയ കോച്ചുകളില്‍ അപായചങ്ങല ഇന്‍സ്റ്റാള്‍ ചെയ്യില്ലെന്നാണ് നോര്‍ത്ത് ഈസ്‌റ്റേണ്‍ റെയില്‍വേസ് ഇസ്റ്റാനഗര്‍ ഡിവിഷനിലെ പബ്ലിക്ക് റിലേഷന്‍സ് ഓഫീസറായ രാജേന്ദ്ര സിങ് പറയുന്നത്. ചെയിന്‍ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്ന് കാണിച്ച് കൊണ്ടുള്ള ഒരു നോട്ടിഫിക്കേഷന്‍ റെയില്‍വേ ബോര്‍ഡ് പുറത്തിറക്കിയിട്ടുമുണ്ട്. നിലവിലുള്ള കോച്ചുകളിലുള്ള ചെയിന്‍ നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മെയിന്റനന്‍സ് വര്‍ക്ക്‌ഷോപ്പുകളില്‍ ആരംഭിച്ചിട്ടുമുണ്ട്.
െ്രെഡവര്‍മാരുടെ മൊബൈല്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കുന്നതിന് പുറമെ ഓരോ മൂന്ന് കോച്ചുകളിലും വാക്കിടോക്കിയുമായി ഒരു റെയില്‍വേ ജോലിക്കാരനെ നിയമിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
അവസാനം ഇവ രണ്ടും ഇല്ലാതായി യാത്രക്കാര്‍ക്ക് ദുരിതം മാത്രം മിച്ചമാകുമെന്ന ഭീതിയും ഉണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























