പെൺകുട്ടിയ്ക്കും സുഹൃത്തിനും നാട്ടുകാരുടെ ക്രൂരമായ സദാചാര ആക്രമണം; അപമാനിയ്ക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത്

ബീഹാറിലെ ഗയയിൽ പെൺകുട്ടിയ്ക്ക് നേരെ ക്രൂരമായ സദാചാര ആക്രമണം. ആൺ സുഹൃത്തിനൊപ്പം സംസാരിച്ചുകൊണ്ടിരിക്കവേ ആയിരുന്നു പെൺകുട്ടിയ്ക്കും സുഹൃത്തിനും നേരെ ആക്രമം നടന്നത്. ഫെബ്രുവരി 20 നായിരുന്നു സംഭവബഹുലമായ സംഭവം അരങ്ങേറിയത്. പെണ്‍കുട്ടിയെ അപമാനിയ്ക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.
സ്‌കൂള്‍ യൂണിഫോം ധരിച്ച പെണ്‍കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ആളൊഴിഞ്ഞ സ്ഥലത്ത് ഇരുന്ന് സംസാരിക്കുകയായിരുന്ന ഇവരെ ഒരു കൂട്ടം തടഞ്ഞു വെച്ച് അപമാനിയ്ക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ ഷോള്‍ പിടിച്ചു വാങ്ങിയ സംഘം അസഭ്യം പറയുകയും വീഡിയോ പകർത്തുകയും ചെയ്തു. തങ്ങളെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ട ആണ്‍കുട്ടിയെ ഇവര്‍ കയ്യേറ്റം ചെയ്യുകയും. രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പിന്തുടര്‍ന്നു പോയി പിടിച്ചു കൊണ്ടു വന്നു ക്യാമറയ്ക്ക് മുന്നില്‍ നിർത്തുകയായിരുന്നു. പെണ്‍കുട്ടി തൊഴുതു കൊണ്ട് വെറുതെ വിടണമെന്ന് പറഞ്ഞെങ്കിലും ഇവര്‍ കേൾക്കുന്നുണ്ടായിരുന്നില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് എസ്.പി ആദിത്യകുമാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha