ഡല്‍ഹി നിയമമന്ത്രി അറസ്റ്റില്‍, തെരഞ്ഞെടുപ്പ് വേളയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്

ഡല്‍ഹി നിയമമന്ത്രി ജിതേന്ദ്ര തോമറിനെ പോലീസ് അറസ്റ്റ് ചെയ്തു. തെരഞ്ഞെടുപ്പ് വേളയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റാണ് ഇയാള്‍ ഹാജരാക്കിയതെന്ന് പോലീസ് പറയുന്നു. തോമറിന്റെ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് കൃത്രിമത്വം നടത്തിയതും സ്ഥാപനത്തിന്റെ രേഖകളില്‍ ഇല്ലാത്തതാണെന്നും ബിഹാറിലെ സര്‍വകലാശാല ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
തോമര്‍ നിയമവിദ്യാഭ്യാസം നടത്തിയെന്ന് അവകാശപ്പെട്ട ബിഹാറിലെ തിലക് മഞ്ജി ഭഗല്‍പുര്‍ സര്‍വകലാശാലയാണ് കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. മന്ത്രിയുടെ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിലെ ക്രമ നമ്പര്‍ മറ്റൊരാളുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റിലേതാണെന്നും സര്‍വകലാശാല നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമബിരുദ സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാണിച്ച ഡല്‍ഹി നിയമമന്ത്രി ജിതേന്ദര്‍ സിങ് തോമര്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും ആവശ്യപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























