Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

വിഎസിനെക്കുറിച്ചുള്ള പരാതികള്‍ സിപിഎം ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പിബി കമ്മീഷന്‍ അന്വേഷിക്കും

09 JUNE 2015 12:29 PM IST
മലയാളി വാര്‍ത്ത.

പൊളിറ്റ് ബ്യൂറോ കമ്മിഷന്റെ നേതൃത്വം സ്വയം ഏറ്റെടുത്ത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. യെച്ചൂരിയുടെ തീരുമാനം മറ്റുള്ളവരില്‍ അമ്പരപ്പുളവാക്കി.കേരളത്തിലെ പാര്‍ട്ടിയിലുള്ള പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ നിലവിലെ രീതിയില്‍ പിബി കമ്മിഷന്‍ തുടരാമെന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര കമ്മിറ്റിയിലുണ്ടായ തീരുമാനം.
കഴിഞ്ഞ ഏപ്രിലില്‍ സ്ഥാനമൊഴിഞ്ഞ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനായിരുന്നു കമ്മിഷന്റെ നേതൃസ്ഥാനം. നിലവിലെ രീതി തുടരാമെന്നാണ് തീരുമാനമെങ്കില്‍, കാരാട്ടിന്റെ നേതൃത്വത്തിലാണ് വീണ്ടും കമ്മിഷന്‍ പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍, കേന്ദ്ര കമ്മിറ്റിയുടെ തീരുമാനങ്ങള്‍ വിശദീകരിച്ച പത്രസമ്മേളനത്തിലാണു കമ്മിഷന്റെ തലവന്‍ ആരെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി ജനറല്‍ സെക്രട്ടറിയാണു യോഗം വിളിക്കുന്നതെന്ന് വിശദീകരിച്ചത്. കമ്മിഷന്‍ ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുമെന്ന് എടുത്തുപറഞ്ഞു. കഴിഞ്ഞ ദിവസം തീരുമാനമൊന്നും ഉണ്ടായിട്ടില്ലെന്നാണ് മറുപക്ഷത്തിന്റെ വാദം. ജനറല്‍ സെക്രട്ടറിയെന്ന നിലയ്ക്കു മാത്രമാണ് കാരാട്ട് കമ്മിഷന്റെ അമരക്കാരനായതെന്നാണ് യച്ചൂരിയുടെ നിലപാട്. അതുകൊണ്ടുതന്നെ, പുതിയ ജനറല്‍ സെക്രട്ടറിയെന്ന നിലയ്ക്ക് തന്റെ നേതൃത്വത്തില്‍ കമ്മിഷന്‍ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറയാതെ പറയുകയായിരുന്നു.
ജനറല്‍ സെക്രട്ടറിക്കു കമ്മിഷന്റെ യോഗം വിളിച്ചുകൂട്ടാനുള്ള അധികാരത്തെ മറുപക്ഷം ചോദ്യം ചെയ്യുന്നില്ല. എന്നാല്‍, കാരാട്ടിന്റെ നേതൃത്വത്തിലല്ല കമ്മിഷന്‍ പ്രവര്‍ത്തിക്കുകയെന്ന് ഇപ്പോള്‍ പറയുന്നതെങ്ങനെയെന്നാണ് അവരുടെ ചോദ്യം. എന്നാല്‍, കാരാട്ടിന്റെ നേതൃത്വത്തിലല്ല കമ്മിഷന്‍ കേരളത്തിലെ പാര്‍ട്ടി സെക്രട്ടേറിയറ്റിനെ കേള്‍ക്കാന്‍ പോയതെന്നും അതു പിബിയുടെ തീരുമാനമായിരുന്നുവെന്നുമാണ് യച്ചൂരിയുടെ വാദമെന്നും സൂചനയുണ്ട്.
വിഷയം കേരളത്തിലെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങളാണെന്നതും അവയെ സമീപിക്കേണ്ടത് എങ്ങനെയെന്നതില്‍ യച്ചൂരിയും കാരാട്ടും വിരുദ്ധധ്രുവങ്ങളിലാണെന്നതുമാണ് യച്ചൂരിയുടെ നീക്കത്തെ പ്രസക്തമാക്കുന്നത്. തന്നെ എങ്ങനെയും പുകച്ചു പുറത്തു ചാടിക്കാനാണ് പിണറായി വിജയനും കൂട്ടരും ശ്രമിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം വി.എസ്.അച്യുതാനന്ദന്‍, യച്ചൂരിയെ കണ്ടു വിശദീകരിച്ചത്. വിഎസുതന്നെയാണ് കേരളത്തിലെ പാര്‍ട്ടിയിലെ ജനകീയ നേതാവെന്നും അദ്ദേഹത്തെ ഒഴിവാക്കി മുന്നോട്ടുപോകുക ബുദ്ധിപരമല്ലെന്നും യച്ചൂരിക്കു നിലപാടുമുണ്ട്.വിഎസിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുന്നത് അദ്ദേഹത്തെ പാര്‍ട്ടിയുടെ ശത്രുക്കള്‍ക്കു മുതലെടുപ്പിനായി വിട്ടുകൊടുക്കുന്ന നടപടിയാവുമെന്നതില്‍ നേതൃനിരയിലുള്ളവര്‍ക്കും തര്‍ക്കമില്ല.
പുറത്താക്കുന്നില്ലെങ്കില്‍, ഉടനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നെങ്കിലും മാറ്റണമെന്ന പിണറായിപക്ഷ വാദത്തെ കാരാട്ടും മറ്റും എതിര്‍ക്കുന്നില്ല. എത്രയും വേഗം കമ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നാണ് യച്ചൂരി പറഞ്ഞത്. എന്നാല്‍, എത്രയും വേഗം എന്നതിന്റെ സമയപരിധി എന്തെന്ന് ആര്‍ക്കും വ്യക്തതയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (1 hour ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (1 hour ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (3 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (3 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (3 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (4 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (4 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (4 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (4 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (4 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (5 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (5 hours ago)

Malayali Vartha Recommends