ഡല്‍ഹിയിലെ സ്ഥിതി അടിയന്തരാവസ്ഥയ്ക്ക് തുല്യമെന്ന് എ.എ.പി.

ബിജെപി പകപോക്കുകയാണെന്ന് ആപ്പ്. ഒരു സംസ്ഥാനത്തിന്റെ നിയമമന്ത്രിയെ അറസ്റ്റു ചെയ്തതിലൂടെ ഡല്‍ഹിയില്‍ അടിയന്തരാവസ്ഥയ്ക്ക് തുല്യമായ സാഹചര്യമാണ് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി. ഏകാധിപത്യ മനോഭാവത്തോടെയാണ് കേന്ദ്രം ഡല്‍ഹി സര്‍ക്കാരിനു മേല്‍ പ്രവര്‍ത്തിക്കുന്നതെന്നും എ.എ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ പറഞ്ഞു.
ഡല്‍ഹിയിലെ അഴിമതി തുടച്ചു നീക്കുന്നതിന് ശ്രമിക്കുന്ന സര്‍ക്കാരിനെ തുരങ്കം വയ്ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. സി.എന്‍.ജി അഴിമതി അടക്കമുള്ളവ പുറത്ത് വരുമെന്ന ഭയം ബി.ജെ.പിക്കുണ്ട്. വ്യാജ ബിരുദം നേടിയ കേസില്‍ നിയമമന്ത്രി ജിതേന്ദ്ര സിംഗ് തോമറിനെ അറസ്റ്റു ചെയ്തത് ഭരണഘടനാ വിരുദ്ധമാണ്. അഴിമതിക്കാരെ പിടികൂടാന്‍ ശ്രമിക്കുന്ന ഡല്‍ഹി സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം സിസോദിയ പറഞ്ഞു.
ഒരു കാരണവും കൂടാതെ തോമറിനെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. അദ്ദേഹത്തിന്റെ വാഹനം പിടിച്ചെടുക്കുകയും ചെയ്തു. ഇങ്ങനെ മോശമായ രീതിയില്‍ അറസ്റ്റു ചെയ്യാന്‍ തോമര്‍ ഏതെങ്കിലും മാഫിയയുടെ ഭാഗമാണോ? അദ്ദേഹം ബോംബ് സ്‌ഫോടനം വല്ലതും നടത്തിയോ എന്നും സിസോദിയ ചോദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























