Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

എന്തുകൊണ്ട് പെട്രോൾ ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നില്ല.... നഷ്ടം സംസ്ഥാന സർക്കാരിനോ അതോ കേന്ദ്രത്തിനോ..!

26 FEBRUARY 2021 11:11 AM IST
മലയാളി വാര്‍ത്ത

More Stories...

പാക്കിസ്ഥാൻ മണ്ണിൽ നിന്ന് ഇന്ത്യയ്ക്ക് എതിരെ തീവ്രവാദ പിന്തുണ; തെളിവ് നൽകി ജെയ്‌ഷെ മുഹമ്മദ് ഭീകരൻ

പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാൻ പറയൂ ചീഫ് ജസ്റ്റിസ് ഗവായ് ഹർജിക്കാരനോട് ; വഖഫിന്റെ കാര്യത്തിലും അവർക്ക് അങ്ങനെ പറയാൻ ധൈര്യമുണ്ടോ? എന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം

ഉത്തരാഖണ്ഡ് മഴക്കെടുതി... മരണം 15 ആയി, 13 പേര്‍ മരിച്ചത് ഡെറാഡൂണില്‍, ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു

ഇറ്റലിയിൽ നിന്ന് പിറന്നാൾ ആദരം ; ത്രിവർണ്ണ നിറത്തിലെ മില്ലറ്റ് പിസ്സ ഉണ്ടാക്കി ഇറ്റാലിയൻ ഷെഫ് വാലന്റീനോ റഹിം; ചലോ ജീത്തേ ഹേ ഇന്ന് രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും

75-ാം പിറന്നാൾ ആശംസകൾ നേർന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ; നന്ദി അറിയിച്ചു മോദി; ആഘോഷവുമായി രാജ്യം

ദിനം പ്രതി ഇന്ധനവിലയിൽ വർദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ, പെട്രോളും ഡീസലും ചരക്കു,സേവന നികുതിയുടെ പരിധിയിൽ കൊണ്ടുവന്നു വില കുറയ്ക്കണമെന്ന ആവശ്യം രാജ്യത്ത് ശക്തമാകുകയാണ്.

പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടി പരിധിയിലാക്കുമെന്ന സൂചന പ്രധാനമന്ത്രിയും കേന്ദ്രമന്ത്രി നിർമല സീതാരാമനും നൽകുന്നുമുണ്ട്. പെട്രോളിന് ജിഎസ്ടി വന്നാൽ വില കുറയ്ക്കാൻ സാധിക്കുമോ? കുറഞ്ഞാൽ എത്രത്തോളം കുറയും? എന്നിവയൊക്കെയാണ് ഇപ്പോഴത്തെ ചർച്ചാവിഷയങ്ങൾ.

എന്നാൽ നികുതിയിനത്തിൽ ലഭിക്കുന്ന വരുമാനത്തിൽ വലിയ നഷ്ടമാണു സംസ്ഥാനങ്ങൾക്ക് ഉണ്ടാകുക. പുതിയ നീക്കത്തെ സംസ്ഥാനങ്ങൾ എതിർക്കുന്നതും ഇതുകൊണ്ട് തന്നെയാണ്.കേരളത്തിന്റെ ആകെ വരുമാനത്തിന്റെ 30 ശതമാനത്തോളം പങ്ക് വഹിക്കുന്നതും ഇന്ധന നികുതിയാണ്.

 

നിലവിൽ 5%,12%,28% എന്നിങ്ങനെയാണ് ജിഎസ്ടി സ്ലാബുകൾ. ഇവയിൽ ഏതെങ്കിലും ഒരു സ്ലാബിലാണ് പെട്രോളിയം ഉൽപന്നങ്ങളെ ഉൾപ്പെടുത്തുന്നതെങ്കിൽ വില ഉറപ്പായും കുറയും.

 

ഏറ്റവും ഉയർന്ന സ്ലാബായ 28 ശതമാനം ജിഎസ്ടിയാണ് ഏർപ്പെടുത്തുന്നതെങ്കിൽ വില എങ്ങനെയാകുമെന്നു പരിശോധിക്കാം. 

ഫെബ്രുവരി മാസത്തെ വില അനുസരിച്ച് അടിസ്ഥാന വില – 32 രൂപയാണ്. 28 ശതമാനം പെട്രോളിന്റെ ജിഎസ്ടി ഏകദേശം 9 രൂപ. ഡീലർമാരുടെ കമ്മിഷനും ട്രാൻസ്പോർട് ചാർജും ഉൾപ്പെടെ വില ഏകദേശം ലീറ്ററിന്– 45 രൂപയാകും. കേന്ദ്രവും സംസ്ഥാനവും നികുതി വീതിച്ചെടുക്കുന്നു.

സ്റ്റേറ്റ് ജിഎസ്ടി 14 ശതമാനം സംസ്ഥാനത്തിനു ലഭിക്കുന്നു. നിലവിൽ ലോകത്ത് ഏറ്റവും അധികം നികുതി പെട്രോളിന് ഈടാക്കുന്ന ഇന്ത്യ കുറഞ്ഞ സ്ലാബിലേക്കു പോകാൻ ഒരു കാരണവശ്യാലും തയ്യാറാകില്ല.


ഇനിയിപ്പോൾ നികുതി 100 ശതമാനമെങ്കിലും സർക്കാരിന് വില കുറയ്ക്കാൻ തീർച്ചയായും സാധിക്കും. അതുകൂടി ഒന്ന് പരിശോധിക്കാം. അടിസ്ഥാന വിലയായ 32 രൂപയ്ക്ക് ഒരു ലീറ്റർ പെട്രോളിന്റെ ജിഎസ്ടി 32 രൂപ തന്നെയാകും. ഏകദേശം 68 രൂപയായിരിക്കും ഉപയോക്താക്കൾ പെട്രോളിന് നൽകേണ്ടി വരുന്ന വില.

ജിഎസ്ടി നടപ്പാക്കുകയും സെസുകളും എക്സൈസ് ഡ്യൂട്ടിയും സെസുകളും ഈടാക്കാതിരിക്കുകയും ചെയ്താൽ കേന്ദ്രത്തിനു വലിയ വരുമാന നഷ്ടം ഉണ്ടാകും. പെട്രോളിന് ജിഎസ്ടി നടപ്പാക്കിയാലും കേന്ദ്ര സർക്കാരിന് പെട്രോളിയം ഉൽപന്നങ്ങളുടെ മേൽ എക്സൈസ് നികുതി പിരിച്ചെടുക്കാനുള്ള അധികാരം ഭരണഘടനയുടെ സെവൻത് ഷെഡ്യൂൾ പ്രകാരം നൽകുന്നുണ്ട്.

ഇതുപ്രകാരം കേന്ദ്രത്തിന് എക്സൈസ് നികുതിയും സെസും പെട്രോളിൽ നിന്നും ഡീസലിൽ നിന്നും ഈടാക്കാൻ സാധിക്കും. ഇതുമൂലമൊക്കെ വലിയ നഷ്ടം സംഭവിക്കുക സംസ്ഥാനങ്ങൾക്ക് ആയിരിക്കും. പെട്രോളിൽ നിന്നും ഡീസലിൽ നിന്നും സെസുകളും എക്സൈസ് ഡ്യൂട്ടികളും പിരിക്കാൻ കേന്ദ്രത്തിന് അധികാരം നിലനിൽക്കുകയും ജിഎസ്ടി നടപ്പാക്കുകയും ചെയ്യുമ്പോൾ നഷ്ടം സംസ്ഥാന സർക്കാരുകൾക്കു മാത്രമാണ്.

സംസ്ഥാനങ്ങളുടെ നികുതി വിഹിതം ഗണ്യമായി കുറയും. ജിഎസ്ടിയുടെ പകുതി മാത്രമാണു സംസ്ഥാനങ്ങൾക്കു കിട്ടുക. എക്സൈസ് ഡ്യൂട്ടിയുടെ വളരെ ചെറിയൊരു വിഹിതമാണു കൂടെ ലഭിക്കാനുള്ളത്. എക്സൈസ് നികുതി 1.40 പൈസയാണ്.

ഇതിൽ നിന്നു കേരളത്തിനുള്ള വിഹിതം ലീറ്ററിന് ഒരു പൈസ മാത്രമാണ്. നിലവിൽ 30 ശതമാനമാണ് കേരളത്തിനു ലഭിക്കുന്ന വിൽപന നികുതി. ഇതോടൊപ്പം രണ്ടു സെസുകളുമുണ്ട്. ഇതനുസരിച്ച് ഒരു ലീറ്റർ പെട്രോൾ വിൽക്കുമ്പോൾ കേരളത്തിന് ഏതാണ്ട് 21 രൂപയോളമാണു സർക്കാരിന് ലഭിക്കുന്നത്.

 

എന്നാൽ ഇത്തരത്തിൽ എന്തെങ്കിലും തീരുമാനം എടുത്താൽ 100 ശതമാനം നേട്ടവും ഉപയോക്താക്കൾക്ക് ആയിരിക്കും ലഭിക്കുക. എന്നാൽ നികുതി സ്ലാബും എക്സൈസ് നികുതികളും സംബന്ധിച്ച കേന്ദ്രത്തിന്റെയും ജിഎസ്ടി കൗൺസിലിന്റെയും തീരുമാനത്തെ ആശ്രയിച്ചായിരിക്കും ഇത്. അടിസ്ഥാന വില മാറുന്നതനുസരിച്ച് വിലയിൽ മാറ്റം വരും എന്നതാണ് ഏറ്റവും വലിയ നേട്ടം. അസംസ്കൃത എണ്ണവില കുറഞ്ഞാൽ വില കുറയും എന്ന് സാരം.

നിലവിൽ ജിഎസ്ടി കൗൺസിലുകളിൽ ഇത്തരം ചർച്ചകളൊന്നും നടന്നിട്ടില്ല. കൗൺസിലിൽ ചർച്ച ചെയ്യണമെന്നാണ് നിർമല സീതാരാമനും പറയുന്നത്. എന്നാൽ കേരളത്തിലെ ഉൾപ്പെടെയുള്ള ധനമന്ത്രിമാർ പെട്രോളിനെ ജിഎസ്ടിയിലാക്കുന്നത് എതിർക്കുന്നത് ഈ കാരണം കൊണ്ടാണ്.

വരുമാനത്തിൽ വലിയ നഷ്ടമാണു സംസ്ഥാനങ്ങൾക്കുണ്ടാകുക. കൂടാതെ വ്യാവസായിക ആവശ്യങ്ങൾക്കായി ഇന്ധനം വാങ്ങുന്നവർക്ക് ഇൻപുട് ടാക്സ് ക്രെഡിറ്റും ജിഎസ്ടി സംവിധാനത്തിൽ നൽകേണ്ടിവരും. ഇതും വരുമാനത്തെ ബാധിക്കും. നിലവിൽ കേരളത്തിന്റെ ആകെ വരുമാനത്തിന്റെ 30 ശതമാനത്തോളം ഇന്ധനത്തിൽ നിന്നുള്ള നികുതിയാണു നൽകുന്നത്.  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷന്മാരുടെ ഹൈജമ്പില്‍  മുപ്പതുകാരന്‍ താണ്ടിയത് 2.28 മീറ്റര്‍  (7 minutes ago)

സംഗീതപ്രഭ അവാർഡ് കല്ലറ ഗോപന്  (17 minutes ago)

സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 14 വരെ കെ എസ് ആര്‍ ടി സി പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും  (31 minutes ago)

മോദിയായ് നടൻ ഉണ്ണി മുകുന്ദൻ  (43 minutes ago)

എം.എസ്.സി എല്‍സ 3യില്‍ 60 ശതമാനം ഹെവി ഫ്യുവല്‍ ഓയില്‍ സാല്‍വേജ് ഓപ്പറേഷന്‍ കപ്പലായ സതേണ്‍ നോവയിലെ ഇന്ധന ടാങ്കുകളിലേക്ക് മാറ്റി  (48 minutes ago)

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...  (1 hour ago)

Rahul-Mamkootathil- അണിയറ നീക്കങ്ങള്‍  (1 hour ago)

. പവന് 160 രൂപയുടെ കുറവ്  (1 hour ago)

വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണം; വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (1 hour ago)

200 ലേറെ വെടിയുണ്ടകളും  (1 hour ago)

ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ...  (1 hour ago)

ചര്‍ച്ച ഉച്ചയ്ക്ക് 12മണിക്ക്  (1 hour ago)

50 കോടി അനുവദിച്ചു  (1 hour ago)

രണ്ടേ രണ്ടേ മിനിറ്റ്..! സഭയിലിട്ട് പിണറായിയെ പൂട്ടി കെ കെ രമ...!കൊലമൈത്രിയുടെ പത്തിക്കടിച്ചു..! സ്തംഭിച്ച് നിന്ന് മുഖ്യൻ  (1 hour ago)

ഇരുമ്പ് ഏണി ഓവര്‍ഹെഡ് വൈദ്യുതി ലൈനില്‍ തട്ടി ഒരു മരണം  (2 hours ago)

Malayali Vartha Recommends