തമിഴ്നാട്ടില്‍ എന്‍.ഡി.എ മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ച ആരംഭിച്ചു;30 സീറ്റെങ്കിലും വേണമെന്ന് ബി.ജെ.പി;നൽകാനാകില്ലെന്ന് അണ്ണാ ഡി എം കെ
തമിഴ് നാടിനെ സംബന്ധിച്ചു ഇത്തവണ തിരെഞ്ഞെടുപ്പ് ഏറെ പ്രധാനപ്പെട്ടതാണ് .കാരണം ഇക്കുറി തമിഴ് നാട്ടിലെ രണ്ടു പ്രമുഖ നേതാക്കൾ ഇല്ലാതെയാണ് തമിഴ് നാട് തിരെഞ്ഞെടുപ്പ് നേരിടുന്നത് .അത് കൂടാതെ ആകെമൊത്തം കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന തമിഴ് രാഷ്ട്രീയവും ഏറെ ചർച്ചയാണ് .ആ സാഹചര്യത്തിൽ നിലവിലെ ഭരണ പാർട്ടി ആയ അണ്ണാ ഡി എം കെയിലെ രാഷ്ട്രീയ കോളിളക്കം ഏറെ ശ്രദ്ധിക്കപ്പെടുന്നത് .അവരുടെ സീറ്റ് വിഭജനവും വലിയ രീതിയിൽ തന്നെ കീറാമുട്ടിയായി മാറുകയാണ് .
തമിഴ്നാട്ടില്‍ എന്‍.ഡി.എ മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ച ആരംഭിച്ചു. അമിത് ഷായും എ.ഐ.എ.ഡി.എം.കെ നേതാക്കളും തമ്മിലായിരുന്നു ചര്‍ച്ച.മുഖ്യമന്ത്രി പളനിസാമി, എ.ഐ.എ.ഡി.എം.കെ ജോയിന്റ് കോര്‍ഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ പനീര്‍ശെല്‍വം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കാളികളായി. ചെന്നൈയിലെ സ്റ്റാര്‍ ഹോട്ടലിലായിരുന്നു ചര്‍ച്ച.60 സീറ്റുകളില്‍ മത്സരിക്കണമെന്നാണ് ബി.ജെ.പി ആവശ്യം. എന്നാല്‍ 23 സീറ്റ് മാത്രമെ അനുവദിക്കാനാകൂ എന്നാണ് എ.ഐ.എ.ഡി.എം.കെ നിലപാട്.ചര്‍ച്ചകളില്‍ 30 സീറ്റെങ്കിലും വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടതായാണ് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്.ശനിയാഴ്ച സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ എ.ഐ.എ.ഡി.എം.കെയുമായി ചര്‍ച്ച നടത്തിയിരുന്നു.234 അംഗ നിയമസഭയിലേക്ക് ഏപ്രില്‍ ആറിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.അതെ സമയം തമിഴ്‌നാട്ടില്‍ പുതിയ നീക്കങ്ങളുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍.സീറ്റ് വിഭജനത്തിന്റെ പേരില്‍ ഡി.എം.കെ- കോണ്‍ഗ്രസ് സഖ്യത്തില്‍ ഭിന്നത രൂക്ഷമാകുന്നതിനിടെ കോണ്‍ഗ്രസിനെ മൂന്നാം മുന്നണിയിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് കമല്‍ ഹാസന്‍.ഒരേ കാഴ്ചപ്പാട് ഉള്ളവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നെന്നും ചര്‍ച്ചകള്‍ക്കുള്ള വാതില്‍ തുറന്ന് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിന്റെ പകുതി സീറ്റ് മാത്രമേ നല്‍കാനാകൂ എന്നാണ് ഡി.എം.കെ പറയുന്നത്.40 സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ 20-25 സീറ്റില്‍ കൂടുതല്‍ നല്‍കാനാവില്ല എന്ന നിലപാടാണ് സ്റ്റാലിന്‍ സ്വീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് അധികം സീറ്റുകള്‍ നല്‍കിയാല്‍ അധികാരത്തിലെത്താനുള്ള സാധ്യത മങ്ങുമെന്നാണ് ഡി.എം.കെ പറയുന്നത്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 41 സീറ്റുകളാണ് കോണ്‍ഗ്രസിന് നല്‍കിയിരുന്നത്. എന്നാല്‍ എട്ട് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്.രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം ഉമ്മന്‍ ചാണ്ടി, ദിനേശ് ഗുണ്ടുറാവു, രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ സ്റ്റാലിനുമായി ചര്‍ച്ച നടത്തിയെങ്കിലും ഡി.എം.കെ സീറ്റുകള്‍ നല്‍കാന്‍ തയ്യാറായിട്ടില്ല.എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്‌നാട്ടില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസിന് 21 സീറ്റില്‍ കൂടുതല്‍ നല്‍കാനാകില്ലെന്ന് ഡി.എം.കെ. സീറ്റ് നിര്‍ണയ ചര്‍ച്ചയ്ക്കായി തമിഴ്‌നാട്ടിലെത്തിയ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തക സമിതിയോടാണ് ഡി.എം.കെ നിലപാട് വ്യക്തമാക്കിയത്. ഇതോടെ സീറ്റ് നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലും ഡി.എം.കെയിലും ഭിന്നത രൂക്ഷമാകുകയാണ്.
കഴിഞ്ഞ തവണ മത്സരിച്ച 41 സീറ്റുകളേക്കാള്‍ കൂടുതല്‍ വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അനുവദിക്കാനാകില്ലെന്നാണ് ഡി.എം.കെ വ്യക്തമാക്കിയത്.പുതുച്ചേരിയില്‍ ഭരണം നഷ്ടമായതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബീഹാറിലെ കോണ്‍ഗ്രസിന്റെ മോശം പ്രകടനവും ഇതുവഴി ആര്‍.ജെ.ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനേറ്റ പരാജയവും ഡി.എം.കെ നേതാക്കള്‍ ഉയര്‍ത്തിക്കാട്ടിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.തമിഴ്‌നാടിന്റെ ചുമതലയുള്ള എ.ഐ.സി.സി അംഗം ദിനേശ് ഗുണ്ടുറാവു, പുതുച്ചേരി മുന്‍മുഖ്യമന്ത്രി നാരായണസാമി, എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. കനിമൊഴി അടക്കമുള്ളവരാണ് ഡി.എം.കെയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തത്.പുതുച്ചേരിയില്‍ സഖ്യമായി മത്സരിക്കാനില്ലെന്ന് ഡി.എം.കെ അറിയിച്ചിരുന്നു. എന്നാല്‍ സഖ്യ സാധ്യതകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha