Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ


നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ

പ്രധാനമന്ത്രിക്ക് വാക്സിൻ നൽകി മലയാളി നഴ്സ്... എടുത്തത്​ അറിഞ്ഞതേ ഇല്ലെന്ന് പ്രതികരിച്ച് മോദി... ജീവിതത്തിലെ അത്യപൂർവ്വ നിമിഷമെന്ന് നഴ്സുമാർ....

01 MARCH 2021 06:01 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വക്സിൻ സ്വീകരിച്ചു. പ്രധാനമന്ത്രിക്ക് വാക്‌സിന്‍ നല്‍കിയത് പുതുച്ചേരി സ്വദേശിയായ നിവേദയാണ്. ഇവർക്ക് കൈകൂപ്പി വണക്കം പറഞ്ഞാണ് പ്രധാനമന്ത്രി പരിചയപ്പെട്ടത്.

വാക്‌സിന്‍ നല്‍കിയ സംഘത്തില്‍ ഒപ്പമുണ്ടായിരുന്നത് മലയാളി നഴ്‌സായ തൊടുപുഴ സ്വദേശിനി റോസമ്മ അനിലാണ്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹി എയിംസില്‍ നിന്ന് കോവാക്സിന്‍ സ്വീകരിച്ചത്.

വാക്‌സിന്‍ സ്വീകരിച്ച് അരമണിക്കൂറോളം നിരീക്ഷണത്തില്‍ ഇരുന്നതിന് ശേഷമാണ് പ്രധാനമന്ത്രി ആശുപത്രിയിൽ നിന്ന് പോയത്. 'തങ്ങൾക്ക്​ വാക്‌സിന്‍ സെന്‍ററിലായിരുന്നു രാവിലെ ഡ്യൂട്ടി നൽകിയതെന്നും. അപ്പോഴാണ് പ്രധാനമന്ത്രി എത്തുന്ന വിവരം അറിഞ്ഞത്.

അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞത് വലിയ കാര്യമായി, എന്നും നിവേദ പറയുന്നു. വാക്​സിൻ സ്വീകരിക്കാനെത്തിയ പ്രധാനമന്ത്രി നിങ്ങൾ എവിടെ നിന്നുള്ളവരാണെന്ന്​ ചോദിച്ചതായി റോസമ്മയും നിവേദയും പറയുന്നു. 'വാക്‌സിന്‍ എടുത്തു കഴിഞ്ഞോ?

ഞാന്‍ അറിഞ്ഞതേ ഇല്ലെന്നാണ്' വാക്‌സിനേഷനു ശേഷം മോദി പറഞ്ഞെന്നും നിവേദ വ്യക്തമാക്കി. പ്രധാനമന്ത്രിക്ക് വാക്‌സിന്‍ നല്‍കാനുള്ള ദൗത്യം അപ്രതീക്ഷിതമായിരുന്നെന്ന് തൊടുപുഴ സ്വദേശി റോസമ്മ പറയുന്നത്.

കുത്തിവെപ്പെടുത്തു കഴിഞ്ഞപ്പോള്‍ തനിക്ക് അനുഭവപ്പെട്ടതു പോലുമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞതായും നിവേദ പറയുന്നു. പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിക്കാന്‍ വരുന്നുവെന്നത് സര്‍പ്രൈസ് ആയിരുന്നുവെന്നാണ് മലയാളി നേഴ്സായ റോസമ്മ പറയുന്നത്.

 

രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്സിന്‍ കുത്തിവെപ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി വാക്സിന്‍ സ്വീകരിച്ചത്. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതര്‍ക്കുമാണ് ഇന്നു മുതല്‍ വാക്സിന്‍ കുത്തിവെയ്പ്പ് നടത്തുന്നത്.

അര്‍ഹരായ എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്ന് മോദി വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം ട്വിറ്ററില്‍ കുറിച്ചു. 'എയിംസില്‍ നിന്ന് കോവിഡ് വാക്സിന്റെ ആദ്യഡോസ് താൻ സ്വീകരിച്ചു.

കോവിഡിനെതിരേയുള്ള ആഗോള പോരാട്ടം ശക്തിപ്പെടുത്തുന്നതിന് നമ്മുടെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും അതിവേഗത്തില്‍ പ്രവര്‍ത്തിച്ചത് ശ്രദ്ധേയമാണ്. അര്‍ഹരായ എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. നമുക്ക് ഒരുമിച്ച് ഇന്ത്യയെ കോവിഡ് മുക്തമാക്കാം എന്നും മോദി ട്വീറ്റ് ചെയ്തു.


അതേസമയം, കോവാക്‌സിന്‍ സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് നല്‍കിയത് വ്യക്തമായ സന്ദേശമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

ഭാരത് ബയോടെക് നിര്‍മിച്ച കോവാക്‌സിന്‍ പ്രധാനമന്ത്രി സ്വീകരിച്ചതോടെ എല്ലാ കുപ്രചരണങ്ങളും കുഴിച്ചുമൂടപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. രോഗപ്രതിരോധം പരിഗണിക്കുമ്പോള്‍ ഇന്ത്യയില്‍ അനുമതി നല്‍കിയ രണ്ടു വാക്‌സിനുകളും സുരക്ഷിതമാണെന്ന് തുടക്കം മുതല്‍ താന്‍ പറഞ്ഞിരുന്നതാണെന്ന് ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.

ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയോട് നന്ദിയുണ്ട്. നിങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവണമെന്ന് അദ്ദേഹം ഞങ്ങളോട് എപ്പോഴും പറയുമായിരുന്നു. 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണം ആരംഭിച്ചപ്പോള്‍ തന്നെ ആദ്യ വാക്‌സിന്‍ സ്വീകരിക്കാന്‍ അദ്ദേഹം മുന്നോട്ട് എത്തി എന്നു ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

വളരെ സുരക്ഷിതവും പ്രയോജനകരവുമായിരുന്നിട്ടും കോവാക്‌സിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടതോടെയാണ് പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്.

60 വയസ്സിനു മുകളിലുള്ളവരും 45വയസ്സിനു മുകളിലുള്ള രോഗബാധിതരുമായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഹര്‍ഷവര്‍ധന്‍ ആഹ്വാനം ചെയ്തു. താന്‍ ഇന്ന് വാക്‌സിനായി രജിസ്റ്റര്‍ ചെയ്യുമെന്നും നാളെ വാക്‌സിന്‍ സ്വീകരിക്കുമെന്നും ഹര്‍ഷവര്‍ധന്‍ അറിയിച്ചു.

രാജ്യത്ത് വാക്സിൻ രണ്ടാംഘട്ടം വിതരണത്തിന്റെ യൂസർ മാനുവൽ കേന്ദ്ര സർക്കാർ പുറത്തിറക്കി. വാക്സിൻ വിതരണം ഇന്നു മുതൽ തുടങ്ങുകയും ചെയ്തു. കോവിൻ 2.0 പോർട്ടലിലേക്കുള്ള റജിസ്റ്റട്രേഷൻ ആരംഭിച്ചു. cowin.gov.in എന്ന വെബ്സൈറ്റിൽ വിശദാംശങ്ങൾ ലഭ്യമാണ്.

രാജ്യത്ത് 60 വയസ്സിനു മുകളിലുള്ളവർക്കും 45 വയസ്സിനു മുകളിലുള്ള ഗുരുതര രോഗികൾക്കുമായുള്ള രണ്ടാം ഘട്ട വാക്സിൻ കുത്തിവയ്പ്പ് നടത്തുക. സ്വകാര്യ ആശുപത്രികളിൽ കോവിഡ് വാക്സിൻ ഡോസിനു തുടക്കത്തിൽ വില 250 രൂപയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാവുങ്കലിൽ പനി ബാധിച്ച് യുവാവ് മരിച്ചു  (19 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ  (1 hour ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (1 hour ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (1 hour ago)

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (2 hours ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (2 hours ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (2 hours ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (2 hours ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (3 hours ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (3 hours ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (3 hours ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (3 hours ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (4 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (4 hours ago)

Malayali Vartha Recommends