ഇത് ഫോട്ടോ ആപ്പുകളുടെ കാലം ... ആരെയും സുന്ദരനും സുന്ദരിയുമാക്കാം..വാട്‌സ് ആപ്പില്‍ കണ്ട ആൾ അല്ല വരനായി വിവാഹ വേദിയില്‍ എത്തിയതെന്ന് വധു ...താൻ വളരെ താൻ ഫോട്ടോജെനിക്ക് ആണെന്ന് വരനും..പിന്നെ സംഭവിച്ചത് ....

ഫോട്ടോ ആപ്പിൽ സുന്ദരനാക്കിയ വരന്റെ ഫോട്ടോ വാട്‌സ് ആപ്പില്‍ കണ്ട് ഇഷ്ടപ്പെട്ടാണ് വിവാഹമുറപ്പിച്ചത് .. വാട്സ് ആപ്പ് ഫോട്ടോയിൽ വരൻ അതിസുന്ദരൻ .....വധുവിനുൾപ്പടെ എല്ലാവർക്കും ചെക്കനെ ഇഷ്ടമായപ്പോൾ വിവാഹം ഉറപ്പിച്ചു ..എന്നാൽ വിവാഹ വേദിയിൽ എത്തിയ വരന്റെ യഥാർത്ഥ രൂപം കണ്ട വധു പകച്ചുപോയി
വിവാഹ വേദിയില്‍ വെച്ചാണ് തന്റെ കഴുത്തില്‍ മിന്നു ചാര്‍ത്താന്‍ പോകന്നയാളെ ആദ്യമായി യുവതി കാണുന്നത്. വാട്സ്ആപ്പിലൂടെ തന്റെ ഭാവി വരന്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ അല്ല അതെന്ന് പറഞ്ഞ് വധു ഇറങ്ങി പോവുകയായിരുന്നു. എന്തൊക്കെ സംഭവിച്ചാലും ഇയാളെ വിവാഹം ചെയ്യാന്‍ സാധ്യമല്ല എന്ന തീരുമാനത്തിലാണ് യുവതി.
വധുവിന്റെ ഈ തീരുമാനത്തെ തുടര്‍ന്ന് വിവാഹം കൂടാന്‍ എത്തിയ എല്ലാവരും മടങ്ങി പോയി ..ഇതേക്കുറിച്ച് വരന്റെ അച്ഛനും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
ബീഹാറിലെ വെസ്റ്റ് ചമ്പാരനിലെ ബെട്ടിയാ എന്ന സ്ഥലത്താണ് സംഭവം നടന്നത് . വാട്സാപ്പില്‍ ചിത്രം കാണിച്ച് കൊടുത്താണ് വിവാഹം ഉറപ്പിച്ചത് എന്ന് വരന്റെ ബന്ധുക്കൾ സമ്മതിച്ചു .
വിവാഹത്തിനുള്ള എല്ലാ തയാറെടുപ്പുകളും നടത്തി ബന്ധുക്കളെയും മറ്റും ക്ഷണിച്ചതായി വരന്‍ അനില്‍കുമാര്‍ ചൗധരിയുടെ പിതാവ് നാതു ചൗധരി അറിയിച്ചു. യഥാര്‍ഥത്തില്‍ ആളുമാറിയത് തന്നെയാണോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല
https://www.facebook.com/Malayalivartha