ചെന്നൈ വിമാനത്താവളത്തിൽ സ്വർണക്കടത്ത്; ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 2.53 കോടിയുടെ 5.5കിലോ സ്വര്‍ണവും 24 ലക്ഷത്തിന്‍റെ വിദേശ കറന്‍സിയും പിടിച്ചെടുത്തു, തലയിലെ വിഗ്ഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 595 ഗ്രാം സ്വര്‍ണം

ചെന്നൈ വിമാനത്താവളത്തില്‍ സ്വർണക്കടത്ത് വ്യാപകം. ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 2.53 കോടിയുടെ 5.5കിലോ സ്വര്‍ണവും 24 ലക്ഷത്തിന്‍റെ വിദേശ കറന്‍സിയും പിടിച്ചെടുത്തതായി റിപ്പോർട്ട്. വിവിധ യാത്രക്കാരില്‍നിന്നാണ് ഇവ പിടികൂടിയതെന്നും അവരെ അറസ്റ്റ് ചെയ്തതായും ചെൈന്ന കസ്റ്റംസ് വ്യക്തമാക്കി. രാമനാഥപുരം സ്വദേശിയായ മഖ്റൂബ് അക്ബര്‍ അലിയുടെയും സുബൈര്‍ ഹസന്‍ റഫിയുദീന്‍റെയും തലയിലെ വിഗ്ഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 595 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. ദുബൈയില്‍നിന്ന് ചെന്നൈ വിമാനത്താവളത്തിലെത്തിയവരാണ് ഇവർ. വിഗ്ഗിന് അകത്ത് കുഴമ്പുരൂപത്തിലായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്.
തിരുച്ചിറപ്പള്ളി സ്വദേശിയായ ബാലു ഗണേഷനാണ് പിടിയിലായ മറ്റൊരാള്‍ എന്നത്. ഇയാളുടെ മലാശയത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 622 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. മഖ്റൂബും സുബൈറും ബാലു ഗണേഷനും ഒരേ വിമാനത്തിലാണ് ചെന്നൈയിലെത്തിയത്. 24കാരനായ അന്‍പഴകനും തമീന്‍ അന്‍സാരിയുമാണ് ശനിയാഴ്ച അറസ്റ്റിലായ മറ്റു രണ്ടുപേര്‍ എന്നാണ് ലഭ്യമാകുന്ന വിവരം. 1.5 കിലോ വരുന്ന നാലു പാക്കറ്റുകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം അന്‍പഴകന്‍റെ സോക്സിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
അതേസമയം വിമാനത്താവളത്തിന് പുറത്തെത്തിച്ച 62 ലക്ഷം രൂപ വിലവരുന്ന 1.33 കിലോഗ്രാം സ്വര്‍ണം കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് തമീന്‍ പിടിയിലാകുന്നതെന്നും അധികൃതര്‍ അറിയിച്ചു.ചെന്നൈ വിമാനത്താവളത്തിലെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ സീറ്റിനടയില്‍ തുണിസഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ സ്വര്‍ണം കണ്ടെടുക്കുകയുണ്ടായി. 43.30ലക്ഷം രൂപ വരുന്ന 933ഗ്രാം സ്വര്‍ണമാണ് ഇത്തരത്തിൽ കണ്ടെടുത്തത്.
സെയ്ദ് അഹമ്മദുള്ള, സന്തോഷ് സെല്‍വം, അബ്ദുള്ള എന്നിവരാണ് ശനിയാഴ്ച പിടിയിലായവര്‍. തലയിലെ വിഗ്ഗില്‍ അസ്വഭാവികത തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിഗ്ഗിനുള്ളില്‍ പേസ്റ്റ് രൂപത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു. ദുബൈ ഷാര്‍ജ വിമാനത്തില്‍ ചെന്നൈ വിമാനത്താവളത്തില്‍ എത്തിയവരാണ് ഇവര്‍. മൂന്നുപേരില്‍നിന്നായി 96.57 ലക്ഷം വില വരുന്ന 2.08കിലോ ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. മൂന്നുപേരെയും അറസ്റ്റ് ചെയ്തതായി കസ്റ്റംസ് അറിയിച്ചു.
ഷാര്‍ജ വിമാനത്തില്‍ ചെന്നൈയിലെത്തിയ നാലുയാത്രക്കാരെ വിദേശ കറന്‍സി കടത്തിയതിനാണ് അറസ്റ്റ് ചെയ്തത്. വിഗ്ഗിനുളളില്‍ ഒളിപ്പിച്ച നിലയിലയിലായിരുന്നു കറന്‍സി. 24.06 ലക്ഷം രൂപയുടെ കറന്‍സിയാണ് പടികൂടിയതെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























