വന്ദേഭാരത് മിഷന് പദ്ധതിയിലൂടെ 67 ലക്ഷം ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ സാധിച്ചു; മടക്കിക്കൊണ്ടുവരുന്നതിനും അന്താരാഷ്ട്ര യാത്രകള്‍ക്കും സുഗമമായ വഴിയൊരുക്കിയത് 27 എയര്‍ ബബിളുകൾ, കപ്പല്‍ വഴിയും വിദേശരാജ്യങ്ങളില്‍ കുടുങ്ങിയവരെ ഇന്ത്യ തിരികെയെത്തിച്ചു

കൊറോണ വ്യാപനത്തെ തുടർന്ന് വിമാനയാത്രകൾ നിലച്ചപ്പോൾ നിരവധി പ്രവാസികളാണ് പ്രവാസലോകത്ത് കുടുങ്ങിയത്. ഇത്തരത്തിൽ കേന്ദ്ര സര്‍ക്കാരിന്റെ വന്ദേഭാരത് മിഷന് പദ്ധതിയിലൂടെ 67 ലക്ഷം ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ സാധിച്ചെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത് തന്നെ.
നിലവിലെ വന്ദേഭാരത് മിഷന് ലോകമെമ്പാടും പറന്നുയരുകയാണ്. 2020 മാര്‍ച്ച് ഏഴ് മുതല്‍ 67.7ലക്ഷത്തിലധികം പേരെയാണ് വതരത്തിൽ നാട്ടിലെത്തിച്ചത്. മടക്കിക്കൊണ്ടുവരുന്നതിനും അന്താരാഷ്ട്ര യാത്രകള്‍ക്കും സുഗമമായ വഴിയൊരുക്കിയത് 27 എയര്‍ ബബിളുകളാണ് എന്നും അദ്ദേഹം പറയുകയുണ്ടായി. ലോകത്തെ ഏറ്റവും വലിയ പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ദൗത്യം. ഹര്‍ദീപ് സിംഗ് കുറിച്ചു.
1,90,000 ഇന്ത്യന്‍ പൗരന്മാരെ തിരിച്ചുകൊണ്ടുവരാനായിരുന്നു ഈ പദ്ധതി ആദ്യം ആവിഷ്ക്കരിച്ചത്. എന്നാല്‍ ആവശ്യകത അനുസരിച്ച് വീണ്ടും തുടരുകയാണ് ചെയ്തിരുന്നത്. കപ്പല്‍ വഴിയും വിദേശരാജ്യങ്ങളില്‍ കുടുങ്ങിയവരെ ഇന്ത്യ തിരികെയെത്തിക്കുകയും ചെയ്തിരുന്നു.
അതേസമയം, ഒരിടവേളയ്ക്ക് ശേഷം വിമാനയാത്രക്കാർക്ക് വീണ്ടും ഇടിത്തീയായി ആ വാർത്ത. രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകളുടെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് പരിധി ഉയർത്തി കേന്ദ്ര വ്യോമയാന മന്ത്രാലയം രംഗത്ത് എത്തിയിരിക്കുകയാണ്. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് ബാൻഡിൽ 5 ശതമാനം വർധനവാണ് സർക്കാർ നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ആയതിനാൽ തന്നെ ഈ വർഷം രണ്ടാമത്തെ തവണയാണ് സർക്കാർ ടിക്കറ്റ് നിരക്ക് പരിധി ഉയർത്തുന്നത്. ഫെബ്രുവരിയിലാണ് ആദ്യം ഇത്തരത്തിൽ നിരക്ക് ഉയർത്തിയത്. അതേസമയം ഏറ്റവും കൂടിയ ടിക്കറ്റ് നിരക്ക് പരിധി മാറ്റമില്ലാതെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
വിമാനത്തിന്റെ ഇന്ധന (എടിഎഫ്) വിലയിൽ തുടർച്ചയായ വർധനയുണ്ടായതിനാലാണ് ടിക്കറ്റ് നിരക്ക് ഉയർത്താൻ സർക്കാർ തീരുമാനിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. ദിവസേനയുള്ള യാത്രക്കാരുടെ എണ്ണം മൂന്നര ലക്ഷം കടന്നാൽ വിമാന സർവീസുകളുടെ 100 ശതമാനം പ്രവർത്തനങ്ങൾക്കായി ഈ മേഖല തുറന്നേക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു.
ഇതുകൂടാതെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിമാന യാത്രക്കാരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങൾ നിർബന്ധിത ആർടി-പിസിആർ പരിശോധന ഏർപ്പെടുത്തിയതും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുമാണ് ഇതിന് കാരണം. അതിനാൽ ഷെഡ്യൂൾ ചെയ്ത വിമാനങ്ങളുടെ പരിധി നിലനിർത്താൻ തീരുമാനിച്ചതായും വ്യോമയാന മന്ത്രി ഹർദീപ് സിംങ് പുരി ട്വിറ്ററിൽ കുറിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























