ഭീകരരും സുരക്ഷാസേനയും തമ്മിൽ വമ്പൻ ഏറ്റുമുട്ടൽ; നാല് തീവ്രവാദികളെ സൈന്യം വധിച്ചു; കൊല്ലപ്പെട്ട തീവ്രവാദികൾ ലഷ്കർ ഇ ത്വയ്ബയുമായി ബന്ധമുള്ളവർ

ഷോപ്പിയാനില്‍ വീണ്ടും ഭീകരരുടെ കുതന്ത്രങ്ങളെ തകർത്തെറിഞ്ഞ് സൈന്യം. വമ്പൻ ഏറ്റുമുട്ടലായിരുന്നു ഷോപ്പിയാനിൽ സംഭവിച്ചിരിക്കുന്നത്. നാല് തീവ്രവാദികളെ സൈന്യം വധിച്ചു. ഭീകരരും സുരക്ഷാസേനയും തമ്മിൽ വമ്പൻ ഏറ്റുമുട്ടൽ ആയിരുന്നു സംഭവിച്ചത്.
നാല് തീവ്രവാദികളെ സൈന്യം വധിച്ചു. തിങ്കളാഴ്ച രാവിലെ ഷോപ്പിയാനിലെ മുനിഹാൾ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ട തീവ്രവാദികൾ ലഷ്കർ ഇ ത്വയ്ബയുമായി ബന്ധമുള്ളവരാണെന്ന് സുരക്ഷാസേന വ്യക്തമാക്കി. പ്രദേശത്ത് തീവ്രവാദികൾ ഒളിച്ചിരിക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാസേന തിരച്ചിൽ നടത്തുകയും ചെയ്തു .
തീവ്രവാദികൾ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാസേന തിരിച്ചടിച്ചു. ഏറ്റുമുട്ടൽ അവസാനിച്ചതായും ഒരു ജവാന് പരിക്കേറ്റതായും കശ്മീർ ഐ.ജി.പി. വിജയ് കുമാർ എ.എൻ.ഐയോടു പ്രതികരിച്ചു. തീവ്രവാദികളുടെ പക്കൽനിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം നേരത്തെയും ഇവിടെ ഏറ്റുമുട്ടലുകൾ നടന്നിട്ടുണ്ട് . നേരത്തെ ഒരു ഭീകരൻ പിടിയിലായിരുന്നു . ദോഡ ജില്ലയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് സുരക്ഷാ സേന ഭീകരനെ പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കഴിഞ്ഞു .
ജമ്മു സോൺ പോലീസ് പോലീസ് ഇൻസ്‌പെക്ടർ ജനറൽ മുകേഷ് സിംഗാണ് ഭീകരനെ പിടികൂടിയ വിവരം അറിയിച്ചത്. മേഖലയിൽ ഭീകര സാന്നിദ്ധ്യമുള്ളതായി രഹസ്യവിവരം കിട്ടിയിരുന്നു . ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഭീകരനെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും ആയുധങ്ങളും സുരക്ഷാ സേന പിടിച്ചെടുത്തു.
മൂന്ന് ചൈനീസ് പിസ്റ്റലുകൾ, അഞ്ച് മാഗസീനുകൾ, 15 ബുള്ളറ്റുകൾ സൈലൻസർ എന്നിവയാണ് പിടികൂടിയത്. വിശദ വിവരങ്ങൾക്കായി ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. ജമ്മുകാശ്മീരിൽ അതിഭീകരമായ നീക്കങ്ങൾ നേരത്തെയും ഭീകരർ നടത്തിയിരുന്നു.
ഒട്ടിപ്പോ’ ബോംബുകളുമായി ഭീകരർ അക്രമാസക്തരാന്നുവെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും കശ്മീർ പോലീസ് നേരത്തെ അറിയിച്ചു. ജമ്മുകശ്മീരിൽ വാഹനങ്ങളിൽ ഒട്ടിച്ചുവെക്കാവുന്ന ഇംപ്രൊവൈസ്ഡ് എക്സ്‌പ്ലൊസിവ് ഡിവൈസ് (ഐ.ഇ.ഡി.) ഉപയോഗിച്ചുള്ള സ്ഫോടനങ്ങൾക്ക് സാധ്യതയെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha
























