കോവിഡ് ഭീതി രാജ്യത്ത് വീണ്ടും കൂടുന്നു; നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കൊവിഡ് കണക്ക് ഉയർന്നു

കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് ഉയരുന്നു. 24 മണിക്കൂറിനിടെ 46,951 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നവംബർ ഏഴിന് ശേഷമുള്ള എറ്റവും ഉയർന്ന കണക്കാണ് ഇത്. മഹാരാഷ്ട്രയിൽ ഇതുവരെയുള്ള ഏറ്റവും കൂടിയ പ്രതിദിന. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ആൾക്കൂട്ടങ്ങളാണ് രോഗ ബാധ വർധിക്കുന്നതിന് കാരണമെന്ന് എയിംസ് ഡയറക്ടർ റൺദീപ് ഗുലേരിയ വ്യക്തമാക്കി.
നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കൊവിഡ് കണക്ക് ഉയർന്നിരിയ്ക്കുകയാണ്. മഹാരാഷ്ട്രയിൽ മാത്രം ഇന്ന് 30,535 ആളുകൾക്കാണ് കോവിഡ് പോസിറ്റീവ് ആയിരിയ്ക്കുന്നത്.
മഹാരാഷ്ട്രയിൽ 53,399 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ചു മരണപ്പെട്ടത്. ദില്ലിയിലെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ 60 ശതമാനം വർധനയുണ്ടായ പശ്ചാത്തലത്തിൽ ലഫ്നെന്റ് ഗവർണർ അടിയന്തര യോഗം വിളിച്ചിരിയ്ക്കുകയാണ്. എന്നാൽ കോവിഡ് സാഹചര്യം നേരിടാൻ സജ്ജമാണെന്ന് ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു.
പഞ്ചാബ്, ഗുജറാത്ത്, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം രൂക്ഷമായിരിയ്ക്കുന്നത്. കുംഭമേള നടക്കുന്ന ഉത്തരാഖണ്ഡ് ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കേന്ദ്രം നിർദേശം നല്കിയിരിയ്ക്കുന്നത്.
മഹാരാഷ്ട്രയിൽ 11 ദിവസത്തെ ലോക്കഡൗൺ ആരംഭിച്ചിരിക്കുകയാണ്. രാജസ്ഥാൻ സംസ്ഥാനത്ത് രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടം കൂടുന്നതാണ് കൊവിഡ് ഇത്രയും രൂക്ഷമാകാനുള്ള കാരണമെന്നാണ് എയിംസ് ഡയറക്ടർ രൺദീപ് ഗുലേരിയയുടെ കണ്ടെത്തൽ.
പരിശോധിച്ച്, സമ്പർക്കപട്ടിക തയ്യാറാക്കി, ക്വാൻ്റീൻ ചെയ്യുന്ന രീതി പല സംസ്ഥാനങ്ങളിലും ഇപ്പോൾ നടപ്പിലാക്കുന്നില്ല. വാക്സിൻ വന്നതോടെ കൊവിഡ് അവസാനിച്ചു എന്ന് പലരു തെറ്റദ്ധരിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























