മധ്യപ്രദേശിലെ ഗ്വാളിയാറില്‍ ഓട്ടോയും ബസും കൂട്ടിയിടിച്ചുണ്ടായ വന്‍ അപകടത്തില്‍ 13 പേര്‍ക്ക് ദാരുണാന്ത്യം....
മധ്യപ്രദേശിലെ ഗ്വാളിയാറില്‍ ഓട്ടോയും ബസും കൂട്ടിയിടിച്ചുണ്ടായ വന്‍ അപകടത്തില്‍ 13 പേര് മരിച്ചു. ഗ്വാളിയാറിലെ പുരാനി ചവാനി മേഖലയില്‍ ഇന്നു പുലര്‍ച്ചെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്.
മോറിനാ എന്ന സ്ഥലത്തേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടമായി ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചു തന്നെ 10 പേര് മരണപ്പെട്ടു. മറ്റുള്ളവര്‍ ആശുപത്രിയിലുമാണ് മരിച്ചത്.
മരിച്ചവരില്‍ 12 പേരും സ്ത്രീകളാണ്. ഓട്ടോയുടെ ഡ്രൈവറും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു.അംഗന്‍വാടി കേന്ദ്രത്തില്‍ ജോലിക്ക് പോയി മടങ്ങുകയായിരുന്ന സ്ത്രീകളാണ് മരണപ്പെട്ടതെന്ന് ഗ്വാളിയാര്‍ എസ്.പി അമിത് സാങ്കി പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതവും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.കഴിഞ്ഞ ആഴ്ച്ച മദ്ധ്യപ്രദേശിലുണ്ടായ ട്രക്ക് അപകടത്തില്‍ അഞ്ചു പേര് മരിക്കുകയും 46 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിയിരുന്നു.
അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പൊലീസ് പരിശോധന ശക്തമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha