Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

നാലുവയസുകാരന്റെ അപേക്ഷ പാഴായി; കീഴടങ്ങാത്ത ഭീകരനെ വധിച്ചു, അബുജി, എത്ര നാളായി കണ്ടിട്ട്! എനിക്ക് നിങ്ങളെ കാണണം, പുറത്തു വരൂ നിങ്ങളെ ആരും ഒന്നും ചെയ്യില്ല...

23 MARCH 2021 12:17 PM IST
മലയാളി വാര്‍ത്ത

നാലു വയസുകാരന്‍ അഫ്ഫാന്‍ തന്റെ പിതാവിനോട് അപേക്ഷിക്കുകയാണ്. പക്ഷേ, അഫ്ഫാന്റെ സങ്കടം കേട്ടലിയുന്നതല്ലായിരുന്നു അഖ്വിബ് അഹമ്മദ് മാലിക്ക് എന്ന തീവ്രവാദിയുടെ മനസ്. മണിക്കൂറുകള്‍ക്ക് ശേഷം സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മറ്റു മൂന്ന് ഭീകരര്‍ക്കൊപ്പം അയാള്‍ കൊല്ലപ്പെട്ടു.

അതേസമയം, അഫ്ഫാന്‍ അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ അവന്റെ അമ്മയും തന്റെ ഭര്‍ത്താവിനോട് സൈന്യത്തിന് മുന്നില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. അഫ്ഫാനും അഫിയയും മരിക്കുമെന്നും പുറത്തു വരാന്‍ ഒരുക്കമല്ലെങ്കില്‍ ആദ്യം തന്നെ വെടിവെച്ച് കൊല്ലണമെന്നും നിസ്സഹായയായ ആ സ്ത്രീ അയോളോട് ആവശ്യപ്പെട്ടിരുന്നു.

സംഭവം ഇങ്ങനെയാണ്, കഴിഞ്ഞ കൊല്ലം ഡിസംബറിലാണ് മാലിക് ഭീകരസംഘടനയിലെ അംഗമായത്. സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ പതിവ് കാഴ്ചയുമാണ് ഇവിടെ. മാലിക്ക് ഭീകര സംഘടനയിൽ ചേർന്നതോടെ ഒളിവിൽ ആയിരുന്നു. തിരഞ്ഞെത്തിയ സൈനികര്‍ക്ക് നേരെ തുടരെ വെടിയുതിര്‍ത്ത ഭീകരരെ നേരിടുക എന്നത് മാത്രമാണ് സൈന്യത്തിന് ചെയ്യാനുണ്ടായിരുന്നതും. കാരണം സുരക്ഷാസേനകളുടെ ജാഗ്രതയും ധീരതയുമാണ് കശ്മീരിനെ ഇന്നും സംരക്ഷിച്ചു പോരുന്നത്.

കീഴടങ്ങാന്‍ അവസരം നല്‍കിയാലും പലപ്പോഴും ഭീകരര്‍ തയ്യാറാവാത്തതും, അക്രമണത്തിന് മുതിരുന്നതും അവരുടെ തന്നെ ജീവന്‍ നഷ്ടപ്പെടുത്തുന്നു. ഇത് തന്നെയാണ് ഇവിടെ മാലിക്കിനും സംഭവിച്ചത്. ഷോപ്പിയാനില്‍ ഒളിവില്‍ കഴിഞ്ഞ വീടിന് സമീപത്ത് നിന്നാണ് മാലിക്കിന്റെ മൃതദേഹം കണ്ടെത്തിയത്.

ഒളിവിടത്തിന് സമീപമെത്തിയ സേന ലൗഡ് സ്പീക്കറിലൂടെ കീഴങ്ങാന്‍ തുടരെ ആവശ്യപ്പെടുന്നതിന്റെ വീഡിയോ ഇതിനോടകം തന്നെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കീഴടങ്ങാന്‍ മാലിക്കിനെ പ്രേരിപ്പിക്കാനാണ് ഭാര്യയേയും മകനേയും കൊണ്ടു വന്നതെന്ന് മേജര്‍ ജനറല്‍ റാഷിം ബാലി പ്രതികരിച്ചു.

മണിക്കൂറുകളോളം മാലിക് കീഴടങ്ങാന്‍ വേണ്ടി കാത്തിരുന്നതായും മേജർ പറഞ്ഞു. മാലിക്കിന് പുറത്ത് വരണമെന്ന് ആഗ്രഹമുണ്ടായിരുന്നങ്കെിലും അയാള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ അത് തടയുകയും സൈന്യത്തിന് നേരെ വെടിവെക്കുകയും ചെയ്തു. ഒരു സൈനികന് പരിക്കേറ്റതോടെയാണ് പ്രത്യാക്രമണത്തിന് മുതിര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഭീകരര്‍ കീഴടങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചതെന്നും പകരം അവര്‍ ആക്രമിക്കുകയാണ് ചെയ്തതെന്നും ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയകുമാര്‍ പറഞ്ഞു. തദ്ദേശീയരായ ഭീകരരെ കീഴടങ്ങാന്‍ പ്രേരിപ്പിക്കാന്‍ പരമാവധി ശ്രമിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലെഷ്‌കര്‍ ത്വയിബ സംഘടനയിലെ അംഗങ്ങളാണ് മരിച്ച നാല് പേര്‍. പക്ഷെ ലെഷ്‌കര്‍-ഇ-മുസ്തഫയിലെ അംഗങ്ങളാണ് തങ്ങളെന്ന് അവര്‍ അവകാശപ്പെട്ടതായും വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.

അയാള്‍ തിരികെയെത്തണമെന്ന് തന്നെയായിരുന്നു തങ്ങള്‍ ആഗ്രഹിച്ചതെന്നും അതിന് വേണ്ടി തങ്ങള്‍ ഏറെ നേരം കാത്തിരുന്നതായും സൈനികോദ്യോഗസ്ഥന്‍ പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഷോപ്പിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (7 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (10 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (10 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (10 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (10 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (10 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (10 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (10 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (11 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (11 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (11 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (12 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (13 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (15 hours ago)

Malayali Vartha Recommends