പ്രണയബന്ധത്തെ വീട്ടുകാർ എതിർത്തത് വക വയ്ക്കാതെ കമിതാക്കൾ ഇറങ്ങിത്തിരിച്ചു; അടുത്തുള്ള ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിട്ട് ലഘു ഭക്ഷണവും കഴിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പോയി ; വീട്ടിലേക്ക് ട്രെയിനില്‍ മടങ്ങും എന്ന് പറഞ്ഞ് ഡ്രൈവരെ പറഞ്ഞ് വിട്ടു ; ഒടുവിൽ ഇരുവരെയും കണ്ടെത്തിയത് റെയിൽവേ ട്രാക്കിൽ ; കമിതാക്കളുടെ ആത്മഹത്യ നടുക്കുന്നത്

വീട്ടുകാരുടെ ശക്തമായ എതിർപ്പ് താങ്ങാനാകാതെ കൗമാരക്കാരായ കമിതാക്കള്‍ ആത്മഹത്യ ചെയ്തു. പ്രണയബന്ധത്തെ വീട്ടുക്കാർ എതിര്‍ത്തപ്പോളായിരുന്നു ഇത്തരത്തിലൊരു കടുംകൈ അവർ ചെയ്തത്. മധ്യപ്രദേശിലെ ഒബെദുള്ളഗഞ്ചില്‍ ട്രെയിനിന് മുന്നില്‍ ചാടിയായിരുന്നു രണ്ടുപേരും ആത്മഹത്യ ചെയ്തത്.
ചൊവ്വാഴ്ച്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത് . ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും രണ്ടു പേരുടേയും വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു.
ഭോപ്പാല്‍ സ്വദേശികളാണ് മരിച്ച രണ്ടുപേരും. ആണ്‍കുട്ടിക്ക് 19 വയസ്സും പെണ്‍കുട്ടിക്ക് 17 വയസ്സുമായിരുന്നു പ്രായം. മൂന്ന് ദിവസം മുന്നേ ഇരുവരേയും വീട്ടില്‍ നിന്ന് കാണാതായി. പൊലീസ് ഈ കാര്യം അറിഞ്ഞു.
വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും വെള്ളിയാഴ്ച്ച വൈകിട്ട് ബാംഗ്രേഷ്യയിലേക്ക് ടാക്സിയില്‍ പോയതായി കണ്ടെത്തുകയും ചെയ്തിരുന്നു. ബാംഗ്രേഷ്യയില്‍ എത്തിയതിന് ശേഷം റസ്റ്റോറന്റില്‍ കയറി ഭക്ഷണം കഴിച്ചു ഇരുവരും. മാത്രമല്ല അടുത്തുള്ള ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി .
ഇവിടെ നിന്നും ഒമ്പത് കിലോമീറ്റര്‍ അകലെയുള്ള ഭീം ബേക്ത ഗുഹ സന്ദര്‍ശിച്ചു. ഇവിടെ നിന്ന് ലഘു ഭക്ഷണവും കഴിച്ച് ടാക്സി തിരിച്ചു വിട്ടു. വീട്ടിലേക്ക് ട്രെയിനില്‍ മടങ്ങും എന്നായിരുന്നു ഡ്രൈവറോട് പറഞ്ഞിരുന്നത്. വൈകിട്ടോടെ റെയില്‍വേ ട്രാക്കിന് സമീപം എത്തിയ കമിതാക്കള്‍ ജനശതാബ്ദി എക്സ്പ്രസിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഞായറാഴ്ച്ച രാത്രി ടാക്സി ഡ്രൈവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാണാതായ കമിതാക്കളെ അന്വേഷിച്ച് ഭോപ്പാല്‍ പൊലീസ് ഒബെദുള്ളഗഞ്ചില്‍ എത്തിയിരുന്നു. തുടര്‍ന്നാണ് ഇരുവരുടേയും മൃതേദഹം തിരിച്ചറിഞ്ഞതും ബന്ധുക്കളെ വിവരം അറിയിക്കുന്നതും .
മൂന്ന് വര്‍ഷം മുമ്പായിരുന്നു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മില്‍ പരിചയപ്പെട്ടതെന്ന് പൊലീസ് പറയുന്നു. സൗഹൃദം പിന്നീട് പ്രണയമാകുകയായിരുന്നു.
ആണ്‍കുട്ടിയുമായി സംസാരിക്കുന്നത് പെണ്‍കുട്ടിയെ വീട്ടുകാര്‍ നിരവധി തവണ വിലക്കിയിരുന്നു. രണ്ടുപേരുടേയും വീട്ടുകാര്‍ ബന്ധത്തിന് എതിരായിരുന്നു. ഇതോടെയാണ് കുട്ടികള്‍ ആത്മഹത്യ ചെയ്തത്.
https://www.facebook.com/Malayalivartha
























