ഇന്ത്യയുടെ വാക്‌സിന്‍ ആഗോളതലത്തില്‍ തന്നെ ഡിമാന്റുള്ളതായി മാറുമ്പോള്‍ ചൈനയുടെ വാക്‌സിന്‍ ചില രാജ്യങ്ങളെങ്കിലും വലിച്ചെറിയുന്നു..ചൈനയ്ക്കെതിരായ വെറുപ്പ് ആഴത്തില്‍ സൂക്ഷിക്കുന്ന തയ് വാന്‍കാരില്‍ 67 ശതമാനം പേരും ചൈനയില്‍ നിന്നുള്ള കോവിഡ് 19 വാക്സീന്‍ എടുക്കുന്നതിന് വിസമ്മതിച്ചതായി സര്‍വ്വേ റിപ്പോര്‍ട്ട്

ആത്മനിര്‍ഭര്‍, മേക്ക് ഇന്‍ ഇന്ത്യ എന്നീ വാക്കുകള്‍ ദേശസ്‌നേഹികള്‍ക്ക് ആവേശമാണെങ്കില്‍ മറ്റ് ചിലര്‍ക്ക് അത് കേള്‍ക്കുമ്പോള്‍ പരിഹാസമായിരുന്നു. വിമര്‍ശനമായിരുന്നു. ഏതായാലും വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയുമായി ലോകത്തിന് മുന്നില്‍ ഒരു ഇന്ത്യന്‍ വീരഗാഥയാണ് എന്ന് വിശഷിപ്പിക്കാം.
ഇന്ത്യയുടെ വാക്‌സിന്‍ ആഗോളതലത്തില്‍ തന്നെ ഡിമാന്റുള്ളതായി മാറുമ്പോള്‍ ചൈനയുടെ വാക്‌സിന്‍ ചില രാജ്യങ്ങളെങ്കിലും വലിച്ചെറിയുന്നു എന്നത് കൂടി കാണാതിരിക്കാനാകില്ല. ചൈനയ്ക്കെതിരായ വെറുപ്പ് ആഴത്തില്‍ സൂക്ഷിക്കുന്ന തയ് വാന്‍കാരില്‍ 67 ശതമാനം പേരും ചൈനയില്‍ നിന്നുള്ള കോവിഡ് 19 വാക്സീന്‍ എടുക്കുന്നതിന് വിസമ്മതിച്ചതായി സര്‍വ്വേ റിപ്പോര്‍ട്ട്.
ഈ വാക്സിന്‍ വികസപ്പിച്ചതില്‍ സുതാര്യതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഭൂരിഭാഗം പേരും വാക്സിനെ എതിര്‍ക്കുന്നത്. പുറംലോകത്തിന് കോവിഡ് വാക്സിന്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതില്‍ ചൈന വിമുഖത കാണിച്ചിരുന്നതായും ഈ സര്‍വ്വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തയ് വാന്‍ ടൈംസാണ് സര്‍വ്വേഫലം പ്രസിദ്ധീകരിച്ചത്.
കോവിഡ് 19 വൈറസിന്റെ ഉല്‍പ്പത്തിയും വ്യാപനവും അന്വേഷിച്ച് കണ്ടെത്താനുള്ള ലോകാരോഗ്യസംഘടനയുടെ എല്ലാ പരിശ്രമങ്ങളെയും ചൈന തടഞ്ഞിരുന്നു. സാമ്പിളുകളും ഡേറ്റയും ശേഖരിക്കാന്‍ ബീജിങ്ങിലെത്തിയ ലോകാരോഗ്യസംഘടനയുടെ മെഡിക്കല്‍ സംഘത്തിന് ചൈനീസ് അധികൃതരുടെ കണ്ടെത്തലുകള്‍ മാത്രമാണ് കൈമാറിയത്. അതല്ലാതെ, സ്വന്തം നിലയില്‍ ഗവേഷണം നടത്താന്‍ ഇവര്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. വെറുംകയ്യോടെയാണ് ലോകാരോഗ്യസംഘടനയുടെ സംഘം ചൈനയില്‍ നിന്നും മടങ്ങിയത്.
കോവിഡ് 19 വൈറസിന്റെ ഉല്‍പത്തിയെയും വ്യാപനത്തേയും കുറിച്ച് നിരവധി ഗൂഡാലോചനാ സിദ്ധാന്തങ്ങള്‍ ചൈനീസ് അധികൃതര്‍ സൃഷ്ടിക്കുകയും പരത്തുകയും ചെയ്തിരുന്നു. അതേസമയം ഇന്ത്യന്‍ നിര്‍മ്മിത കൊറോണ വാക്സിന്‍ ബൊളീവിയയിലും എത്തി. വാക്സിന്‍ മൈത്രീ നയത്തിന്റെ ഭാഗമായിട്ടാണ് ഇന്ത്യ ബൊളീവിയയ്ക്ക് വാക്സിന്‍ കൈമാറിയത്. ബൊളീവിയയുടെ ഭരണ തലസ്ഥാനമായ ലാ പാസില്‍ അധികൃതര്‍ വാക്സിന്‍ ഏറ്റുവാങ്ങി. ദക്ഷിണ ആഫ്രിക്കന്‍ രാജ്യമായ നമീബിയയ്ക്കും ഇന്ത്യ വാക്സിന്‍ കൈമാറി.
30,000 ഡോസ് കൊവിഷീല്‍ഡ് വാക്സിനുകളാണ് കൈമാറിയത്. ഇന്ത്യയുടെ സംഭാവന കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ നമീബിയയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കുമെന്ന് നമീബിയന്‍ അധികൃതര്‍ അറിയിച്ചു. വാക്സിന്‍ മൈത്രീ നയത്തിന്റെ ഭാഗമായി ഇതുവരെ 72 രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്സിന്‍ കൈമാറിയിട്ടുണ്ട്.
മ്യാന്‍മര്‍, ശ്രീലങ്ക, ബംഗ്ലാദേശ് , നേപ്പാള്‍, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് ഇന്ത്യ വാക്സിന്‍ സഹായം എത്തിച്ചിരുന്നു. കൊറോണ കാലത്ത് 150 രാജ്യങ്ങള്‍ക്ക് ഇന്ത്യ മെഡിക്കല്‍ സാധനങ്ങള്‍ വിതരണം ചെയ്തതായും ഇതില്‍ 82 രാജ്യങ്ങള്‍ക്ക് സഹായമെന്ന നിലയിലായിരുന്നു ഇവ നല്‍കിയതെന്നും എസ് ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഏതായാലും ചരിത്ര വിജയം വാക്‌സിന്റെ കാര്യത്തിലും ഇന്ത്യ നേടുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ലോകത്തിലെ നാലാമത്തെ സൈനീക ശക്തിയായി ഇന്ത്യ മാറിയെന്ന വാര്‍ത്തകള്‍ സജീവ ചര്‍ച്ചയായിരുന്നു. ചൈനയ്ക്ക് കനത്ത പ്രഹരം പല മേഖലകളിലെയും വിജയത്തിലൂടെ ഇന്ത്യ നല്‍കുകയാണ്.
https://www.facebook.com/Malayalivartha
























