കന്യാ സ്ത്രീകളെ തീവണ്ടിയിൽ വെച്ച് ആക്രമിച്ച സംഭവം; പ്രതിഷേധവുമായി കെസിബിസി 'കേരള സര്‍ക്കാര്‍ ഇടപെടണം

ഉത്തർപ്രദേശിൽ ട്രെയിനിൽ വെച്ച് കന്യാസ്ത്രീകളെ അധിക്ഷേപിച്ച സംഭവം വിവാദമായി. മാര്‍ച്ച് 19 ന് ദില്ലി-ഒഡീഷ ട്രെയിനില്‍ വെച്ചാണ് സംഭവം നടന്നത്. മതം മാറ്റത്തിന് ശ്രമം എന്ന് ആരോപിച്ചായിരുന്നുഅധിക്ഷേപിച്ചത്.
നാല് കന്യാസ്ത്രീകളില്‍ രണ്ടുപേര്‍ ഒഡീഷ സ്വദേശികളും ഒരാള്‍ മലയാളിയുമായിരുന്നു. ഒരു സംഘം ആളുകളായിരുന്നു ഇവർക്കെതിരെ അധിക്ഷേപവുമായി വന്നത്. കന്യാസ്ത്രീമാരിൽ രണ്ടുപേര്‍ തിരുവസ്ത്രം അണിഞ്ഞിരുന്നു. മറ്റ് രണ്ടുപേരെ മതംമാറ്റാന്‍ കൊണ്ടുപോകുകയാണെന്ന് ആരോപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ഈ സംഘം. ബജ്റംഗദള്‍ പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് കന്യാസ്ത്രീകളുടെ വാദം.
കന്യാസ്ത്രീകളെ തീവണ്ടിയിൽ വച്ച് ആക്രമിച്ച സംഭവത്തിൽ ശക്തമായ നടപടി സ്വീകരിയ്ക്കണമെന്ന വാദവുമായി രംഗത്ത് എത്തിയിരിയ്ക്കുകയാണ് കെസിബിസി. ഉത്തർപ്രദേശിൽ മാത്രമുള്ള മതംമാറ്റ നിരോധന നിയമം സന്യാസിനിമാരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പറഞ്ഞത്.
കൂടാതെ വനിത പൊലീസ് ഇല്ലാതെയാണ് ബലമായി തീവണ്ടിയിൽ നിന്നും ഇറക്കികൊണ്ട് പോയതെന്നും കെസിബിസി കുറ്റപ്പെടുത്തി. കസ്റ്റഡിയില്‍ എടുത്ത കന്യാസ്ത്രീകളെ പിന്നീട് രാത്രി 11.30 നായിരുന്നു വിട്ടയച്ചത്.
ഈ വിഷയത്തില്‍ കേരള സര്‍ക്കാരും ദേശീയ വനിത കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ഇടപെടണമെന്നും കെ ബി സി സി ആവശ്യപ്പെടുന്നുണ്ട്. സംഭവം യത്രക്കാർക്ക് റെയിൽവേ നൽകുന്ന സുരക്ഷിതത്വത്തെയും ഭരണഘടന നൽകുന്ന പൗരാവകാശത്തെയും ചോദ്യം ചെയ്തതായിരുന്നു.
എത്രയും വേഗം തന്നെ റെയിൽവേയും കേന്ദ്രസർക്കാരും ഉത്തർപ്രദേശ് സർക്കാരും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും കെസിബിസി പറഞ്ഞു.
https://www.facebook.com/Malayalivartha
























