മഹാരാഷ്ട്രയില്‍ കര്‍ശനമായ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍.... എല്ലാ തരത്തിലുളള കൂട്ടം ചേരലുകളും സര്‍ക്കാര്‍ നിരോധിച്ചു...

കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ കര്‍ശനമായ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. സംസ്ഥാനത്ത് എല്ലാ തരത്തിലുളള കൂട്ടം ചേരലുകളും സര്‍ക്കാര്‍ നിരോധിച്ചു.
മതപരവും രാഷ്ട്രീയപരവുമായ പരിപാടികളുടെ ഭാഗമായുള്ള ആള്‍ക്കൂട്ടങ്ങള്‍ക്ക് ഉള്‍പ്പടെയാണ് നിയന്ത്രണം. റസ്റ്റോറന്റുകളും, മാളുകളും, പാര്‍ക്കുകളും രാത്രി 8 മുതല്‍ രാവിലെ ഏഴ് വരെ അടച്ചിടുന്നത് തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ സമയത്ത് ബിച്ചുകളില്‍ പോകുന്നതിനും നിയന്ത്രണമുണ്ട്.
തിയേറ്ററുകളും അടഞ്ഞുകിടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കര്‍ശനമായ പിഴയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരില്‍ നിന്നും പിഴ ഈടാക്കും.
കോവിഡ് വ്യാപനം കൂടിയതിനെത്തുടർന്ന് മഹാരാഷ്ട്രയിൽ ഞായറാഴ്ചമുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഉടൻ പുറത്തിറക്കും. സംസ്ഥാനത്ത് മാളുകൾ രാത്രി എട്ടുമുതൽ രാവിലെ ഏഴുവരെ പ്രവർത്തിക്കരുതെന്നും നിർദേശമുണ്ട്.
ജില്ലാ അധികൃതരും ഉന്നതോദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് കർഫ്യൂ തീരുമാനം. വിവിധ ജില്ലകളിൽ പ്രത്യേകനിയന്ത്രണങ്ങളും ഉണ്ടാകും. പാൽഘർ ജില്ലയിൽ കൂടുതൽ നിയന്ത്രണമേർപ്പെടുത്താൻ ജില്ലാ അധികൃതർ തീരുമാനിച്ചു.
ഏപ്രിൽ അഞ്ചുമുതൽ ഷോപ്പിങ് മാളുകൾ വൈകീട്ട് ഏഴിന് അടയ്ക്കണം. ഏപ്രിൽ 15 മുതലുള്ള വിവാഹങ്ങൾ മുഴുവൻ റദ്ദാക്കാൻ നിർദേശിച്ചിട്ടുണ്ട്. ഒരറിയിപ്പുണ്ടാകുന്നതുവരെ വിവാഹങ്ങൾ നടത്തരുത്. െറസ്റ്റോറന്റുകൾ രാത്രി ഒമ്പതുവരെ മാത്രമേ തുറക്കാവൂ. പാർസലുകൾ രാത്രി പത്തുവരെ നൽകാം.
https://www.facebook.com/Malayalivartha


























