ആസിഡ് ആക്രമണം വീണ്ടും... മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചതില്‍ പ്രതിഷേധിച്ച് കാമുകി ആസിഡ് ഒഴിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചതില്‍ പ്രതിഷേധിച്ച് കാമുകി ആസിഡ് ഒഴിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് സ്വദേശിയായ ദേവേന്ദ്ര രജ്പുത്ത് ആണ് ചികിത്സയിലിരിക്കെ മരിച്ചത്. വ്യാഴാഴ്ച്ച രാവിലെയാണ് 28 കാരനായ ദേവേന്ദ്രയ്ക്ക് നേരെ കാമുകിയായ സോനം പാണ്ഡെ ആസിഡ് ഒഴിച്ചത്. വിവാഹിതയായ സോനത്തിന് ഒരു പെണ്‍കുഞ്ഞുമുണ്ട്. ഭര്‍ത്താവും കുഞ്ഞും മറ്റൊരിടത്താണ് താമസം.
ആശുപത്രി ജീവനക്കാരായ ഇരുവരും മുന്‍പ് ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഈ സമയത്താണ് ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീട് രണ്ടു പേരും രണ്ടിടങ്ങളിലേക്ക് ജോലി കിട്ടിപ്പോയെങ്കിലും ബന്ധം തുടര്‍ന്നിരുന്നു.
ആഗ്രയിലെ ഗാന്ധാരി എന്ന സ്ഥലത്ത് തനിച്ചായിരുന്നു സോനത്തിന്റെ താമസം. ആഗ്രയില്‍ ജോലി കിട്ടിയതോടെ ദേവേന്ദ്രയും ഇവിടേക്ക് എത്തി. ഇതിനിടയിലാണ് ദേവേന്ദ്രയുടെ വീട്ടുകാര്‍ മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിക്കുന്നത്. ഏപ്രില്‍ 28 ന് വിവാഹം നടത്താനും തീരുമാനിച്ചു. മറ്റൊരു സ്ത്രീയുമായി ബന്ധമുള്ള വിവരം ദേവേന്ദ്ര വീട്ടുകാരെ അറിയിച്ചിരുന്നില്ല.
എന്നാല്‍ വിവാഹ വിവരം അറിഞ്ഞ സോനം ഫാന്‍ ശരിയാക്കാനെന്ന പേരില്‍ ദേവേന്ദ്രയെ വീട്ടിലേക്ക് വിളിച്ചു വരുത്തി. വീട്ടില്‍ വച്ച് വിവാഹക്കാര്യം പറഞ്ഞ് ഇരുവരും വഴക്കായി. തുടര്‍ന്ന് കൈയ്യില്‍ കരുതിയിരുന്ന ആസിഡ് സോന ദേവേന്ദ്രയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ആസിഡ് ഒഴിക്കുന്നതിനിടയില്‍ സോനത്തിനും പൊള്ളലേറ്റിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലുള്ള സോനവും ചികിത്സയിലാണ്.
https://www.facebook.com/Malayalivartha


























