ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ഗസ്റ്റ്ഹൌസിലെത്തിച്ച ശേഷം ബലാത്സംഗം ചെയ്തു; സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റിൽ; 23 കാരി പീഡനവിവരം വെളിപ്പെടുത്തിയത് ഇന്‍സ്റ്റാഗ്രാമിലൂടെ

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ഗസ്റ്റ്ഹൌസിലെത്തിച്ച ശേഷം ബലാത്സംഗം ചെയ്തതായി യുവതി പരാതി നല്‍കിയിരിക്കുന്നു. സംഭവത്തില്‍ പൊലീസ് രണ്ട് യുവാക്കള്‍ക്കെതിരെ കേസെടുത്തു. യുപിയിലെ ലഖ്‌നൗവിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. സോഹു, പ്രിയാന്‍ഷ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
മോഡലിംഗിനെന്ന പേരില്‍ വിളിച്ചുവരുത്തി തന്നെ ലഖ്‌നൗവിലെ ഗസ്റ്റ്ഹൗസില്‍ വച്ച് പ്രതികള്‍ പീഡിപ്പിച്ചെന്ന് 23 കാരിയായ യുവതി ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വെളിപ്പെടുത്തിയത്. തുടര്‍ന്ന് പൊലീസ് സംഭവത്തില്‍ കേസെടുക്കുകയായിരുന്നു ഉണ്ടായത്. യുവതിയുടെ വൈദ്യപരിശോധന നടത്തിയ ശേഷം മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ചുകഴിഞ്ഞാല്‍ പ്രതികള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























