'നരേന്ദ്ര മോഡിയല്ല നുണേന്ദ്ര മോദി'; പ്രധാനമന്ത്രിയുടെ നുണക്കഥകൾ അക്കമിട്ട് നിരത്തി പ്രശാന്ത് ഭൂഷണ്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ നടത്തിയ പ്രസ്താവന ചൂടേറിയ വാഗ്വാദങ്ങള്‍ക്കാണ് വഴിവെച്ചത്. ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര്യത്തിനായുള്ള സമരത്തില്‍ താന്‍ പങ്കെടുത്തിരുന്നുവെന്നായിരുന്നു മോദി അവകാശപ്പെട്ടത്. ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര്യത്തിനായി താനും സഹപ്രവര്‍ത്തകരും സത്യാഗ്രഹം നടത്തുമ്ബോള്‍ ഇരുപതോ ഇരുപത്തിരണ്ടോ ആയിരുന്നു പ്രായമെന്നും മോദി ധാക്കയില്‍ പറഞ്ഞിരുന്നു. ഇതിനെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.
ഈ സാഹചര്യത്തില്‍ മോദിയെ 'നുണേന്ദ്ര മോദി' (Lie'ndra modi) യെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് സംഘ്പരിവാര്‍ വിമര്‍ശകനും മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍. മോദി തന്‍റെ ജീവിതത്തില്‍ സംഭവിച്ചുവെന്ന് പറയുന്ന ഓരോ കാര്യങ്ങളും നുണയാണെന്ന് പട്ടിക സഹിതം ഇദ്ദേഹം പറയുന്നു.
മുതലയുമായി മല്‍പ്പിടിത്തം നടത്തി
റെയില്‍വേ സ്റ്റേഷനില്‍ ചായ വിറ്റു
വനത്തില്‍ താമസിച്ചു
ഹിമാലയത്തില്‍ യോഗ അനുഷ്ഠിച്ചു
1988 ഡിജിറ്റല്‍ കാമറ ഉപയോഗിച്ചു
1980ല്‍ ഇ-മെയില്‍ ഉപയോഗിച്ചു
സമ്ബൂര്‍ണ രാഷ്ട്രതന്ത്ര വിഷയത്തില്‍ ബിരുദം നേടി
ഓവുചാല്‍ വെള്ളത്തിലെ വാതകം ഉപയോഗിച്ച് ചായ ഉണ്ടാക്കി
ബംഗ്ലാദേശിന്‍റെ സ്വാതന്ത്രത്തിനായി പോരാടി
ഇവയാണ് പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടിയ മോദിയുടെ നുണകള്‍. ഇത് വിശ്വസിക്കാത്തവര്‍ക്ക് പാകിസ്താനിലേക്ക് പോകാമെന്നും ഭൂഷണ്‍ പരിഹസിച്ചുകൊണ്ട് പറയുന്നു.
https://www.facebook.com/Malayalivartha


























