ആരോഗ്യ പ്രവര്‍ത്തകരുടെ സേവനങ്ങള്‍ വിലമതിക്കാനാകാത്തത്.... കോവിഡ് വൈറസ് വ്യാപനത്തിനെതിരെ ഇന്ത്യന്‍ ജനത ശക്തമായി പോരാടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആരോഗ്യ പ്രവര്‍ത്തകരുടെ സേവനങ്ങള്‍ വിലമതിക്കാനാകാത്തത്.... കോവിഡ് വൈറസ് വ്യാപനത്തിനെതിരെ ഇന്ത്യന്‍ ജനത ശക്തമായി പോരാടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിന്റെ 75 -ാം പതിപ്പിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അസാധ്യമായത് സാധ്യമാക്കിയവരാണ് രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍.
ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ ഡ്രൈവാണ് ഇന്ത്യയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തിനെതിരെ ഇനിയും ജാഗ്രത തുടരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിന്‍ സ്വീകരിക്കുന്നതില്‍ ആരും മടി കാണിക്കരുത്.
വാക്സിന് സ്വീകരിക്കുന്നതിനെ കുറിച്ച് ബോധവത്കരണം വേണം. രാജ്യം ഒറ്റക്കെട്ടായാണ് കോവിഡ് എന്ന പ്രതിസന്ധിയെ നേരിട്ടത്. ഇന്ത്യയുടെ ജനതാ കര്‍ഫ്യു ലോകമെമ്പാടും പ്രചോദനമായി.
അച്ചടക്കത്തിന്റെ പുതിയ പാഠം ജനതാ കര്‍ഫ്യു ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























