വിവാഹേതര ബന്ധത്തിന്റെ പേരിൽ ഭർത്താവിനെ തീകൊളുത്തി കൊന്ന് ഭാര്യ; കൊലപാതക കുറ്റം ചുമത്തി യുവതിയെ അറസ്റ്റ് ചെയ്തു

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിൽ ഭര്‍ത്താവിനെ തീകൊളുത്തി കൊന്നു. വിവാഹേതര ബന്ധത്തിന്റെ പേരില്‍ ഭാര്യയാണ് സംഭവം ചെയ്തത്. 75ശതമാനം പൊള്ളലേറ്റ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കേ മരിച്ചതായി പൊലീസ് വ്യക്തമാക്കി.
ഗുണ്ടൂര്‍ നരസരോപേട്ട് മണ്ഡലില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ചെഞ്ചയ്യ എന്ന യുവാവാണ് മരണപ്പെട്ടത്. വിവാഹേതര ബന്ധത്തെ ചൊല്ലി ഭാര്യ അന്നമ്മയുമായി വാക്കേറ്റം ഉണ്ടാകുകയും. തുടര്‍ന്ന് ഭാര്യ ആക്രമിക്കുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.
വീട്ടില്‍ ആരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം ആസൂത്രണം ചെയ്തായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു. ചെഞ്ചയ്യയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തി കൊല്ലുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ ചെഞ്ചയ്യയുടെ മുറവിളി കേട്ട് നാട്ടുകാരാണ് ഓടി എത്തി തീ അണച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ അദ്ദേഹം മരണപെട്ടു.
അന്നമ്മയാണ് വധിക്കാന്‍ ശ്രമിച്ചതെന്ന് ചെഞ്ചയ്യയുടെ മരണമൊഴിയില്‍ പറയുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൊലപാതക കുറ്റം ചുമത്തി അന്നമ്മയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
https://www.facebook.com/Malayalivartha


























