പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കടുവയുടെ മീശ മുറിച്ച് ഏലസ് നിർമ്മിച്ചു; ഒടുവിൽ രാജസ്ഥാൻ മുഖ്യമന്ത്രിക്ക് പരാതി കത്തും

‘ഏലസ് ‘ നിർമ്മിക്കാനായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കടുവയുടെ മീശ മുറിച്ചെടുത്തെന്ന് ആരോപണങ്ങൾ. രാജസ്ഥാനിലാണ് വിചിത്രമായ സംഭവം നടന്നിരിയ്ക്കുന്നത്. ഫോറസ്റ്റ് ഓഫീസര്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിക്ക് എഴുതിയ പരാതി കത്തിലാണ് സംഭവം വിവരിച്ചിരിക്കുന്നത്.
മുതിര്‍ന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ ആര്‍ എന്‍ മീണയുടെ തെറ്റായ രീതിയിലുള്ള പെരുമാറ്റത്തേക്കുറിച്ചാണ് കത്തിലെ ഉള്ളടക്കം എന്നാണ് പ്രമുഖ ദേശീയ മാധ്യമ റിപ്പോര്‍ട്ട് വിശദീകരിച്ചിരിക്കുന്നത്. രാജസ്ഥാനിലെ സരിസ്ക കടുവാ സംരക്ഷണ കേന്ദ്രത്തിലെ സംഭവത്തെക്കുറിച്ചാണ് പേര് വ്യക്തമാക്കാതെ ഫോറസ്റ്റ് ഗാര്‍ഡ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
ടൈഗര്‍ എസ്റ്റി 6 എന്ന കടുവയുടെ മീശ രോമമാണ് ഏലസ് നിര്‍മ്മാണത്തിനായ മുറിച്ചെടുത്തതെന്നാണ് ഇദ്ദേഹം കത്തിൽ പറയുന്നത്. പരിക്കേറ്റ് കടുവാ സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലുള്ള കടുവയാണ് ഇത്.
നഖം മുതല്‍ മീശ രോമത്തിന് വരെ വളരെ വിലയുള്ളതാണ് കടുവ നായാട്ടിന് പ്രേരകമാവുന്ന ഘടകമെന്നിരിക്കെയാണ് മുതിര്‍ന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ ഇത്തരമൊരു നടപടിക്ക് മുതിര്‍ന്നതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തില്‍ ഉന്നതല സംഘത്തിന്‍റെ അന്വേഷണത്തിന് ആവശ്യപ്പെട്ടുള്ളതാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് പരാതി കത്ത് അയച്ചത്.
‘ടൈഗര്‍ എസ്റ്റി 6’ യെ ചികിത്സയ്ക്കായി കൂട്ടിലടച്ചിരിക്കുകയായിരുന്നു . 2021 ജനുവരി 10ന് മരുന്ന് നല്‍കി കടുവയെ മയക്കിക്കിടത്തി. ഈ സമയത്ത് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍ എന്‍ മീണ ജീവനക്കാരോട് കടുവയുടെ മീശ കത്രിക ഉപയോഗിച്ച് മുറിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടു. തുടർന്ന് ഫോറസ്റ്റ് റേഞ്ചര്‍ ജിതേന്ദ്ര ചൗധരിയും ഡോക്ടര്‍ മീനയ്ക്കും ഈ നടപടിയില്‍ പങ്കുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
മദ്യപിച്ച ശേഷം ഫോറസ്റ്റ് റേഞ്ചര്‍ ഈ വിവരം പുറത്ത് പറഞ്ഞതായും ഇതിന് പിന്നാലെ ഫോറസ്റ്റ് കണ്‍സെര്‍വേറ്റര്‍ ജീവനക്കാരെ വിവരം പുറത്ത് പറയുന്നതില്‍ നിന്ന് വിലക്കുകയും ഭീഷണിപ്പെടുത്തിയതായും കത്തില്‍ ആരോപിക്കുന്നു .
ക്രമക്കേട് കാട്ടിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് കത്ത്. കടുവയുടെ മീശ രോമം മുറിച്ചത് സത്യമാണോയെന്ന് പരിശോധനയിലൂടെ വ്യക്തമാകുമെന്നും കത്തിൽ അദ്ദേഹം ചൂണ്ടി കാണിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























