ഇന്ത്യന്‍ വനിതാ ക്രിക്കറ്ററും മുന്‍ ക്യാപ്റ്റനുമായ മിഥാലി രാജിനെയും ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യന്‍ വനിതാ ക്രിക്കറ്ററും മുന്‍ ക്യാപ്റ്റനുമായ മിഥാലി രാജിനെയും ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റോഡിയോ പരിപാടിയായ മന്‍ കീ ബാത്തിലൂടെയാണ് പ്രധാനമന്ത്രി മിഥാലി രാജിനും പി വി സിന്ധുവിനും അഭിനന്ദനം അറിയിച്ചത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികച്ചെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയതിനാണ് അദ്ദേഹം മിഥാലി രാജിനെ പ്രശംസിച്ചത്. ലോക ക്രിക്കറ്റില്‍ ഇന്ത്യയുടെ സ്ഥാനം മികച്ചതാണെന്നും അതില്‍ വനിതകളുടെ മേഖലകളില്‍ പുരുഷന്മാരെ പോലും അതിശയിപ്പിക്കുന്ന സ്ഥിരതയാര്‍ന്ന പ്രകടനം കൊണ്ട് മിഥാലി നേടിയെടുത്ത അംഗീകാരത്തില്‍ രാജ്യം അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇരുപതു വര്‍ഷത്തെ മിഥാലിയുടെ കഠിനപരിശ്രമം വനിതകള്‍ക്കും ഒപ്പം പുരുഷ കായിക താരങ്ങള്‍ക്കും പ്രചോദനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വിസ് ഓപ്പണ്‍ സൂപ്പര്‍ 300 ടൂര്‍ണ്ണമെന്റില്‍ വെള്ളിമെഡല്‍ നേടിയതിനാണ് പ്രധാനമന്ത്രി പി വി സിന്ധുവിനെ അഭിനന്ദിച്ചത്.
ഇന്ത്യന്‍ വനിതകള്‍ ശാസ്ത്രമഖലയിലും കായിക മേഖലയിലും ഉള്‍പ്പെടെ എല്ലാരംഗങ്ങളിലും അവരുടെ മുദ്ര രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























