മൊബൈൽ ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് അപകടം; ആറാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം

ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് കൗമാരക്കാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ മോനു ആണ് മരിച്ചത്.ജാദു ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്.
ചാര്‍ജ് ചെയ്യാന്‍ വെച്ച് ഒരു മണിക്കൂറിന് ശേഷം ഫോണ്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ കുട്ടിയുടെ മുഖത്തും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റു. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തി കുട്ടിയെ ഉടന്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha


























