നിര്‍മ്മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നു വീണ് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

നിര്‍മ്മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നു വീണ് മൂന്ന് പേര്‍ക്ക് പരിക്ക്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് അപകടം ഉണ്ടായത്. ഗുര്‍ഗാവ് ദ്വാരക എക്‌സ്പ്രസ്‌വേയില്‍ ദൗലാതാബാദിന് സമീപമുള്ള മേല്‍പ്പാലമാണ് തകര്‍ന്നത്. ഇന്ന് രാവിലെയായിരുന്നു അപകടം. മേല്‍പ്പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നു വീണത്.
ഇവിടെ ജോലിചെയ്തിരുന്ന മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
അപകട സമയം എട്ട് പേര്‍ സ്ഥലത്ത് ഉണ്ടായിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പാലം തകരാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമെ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























